ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനില്‍ മിഷന്‍ 2025, രണ്ട് കോടിയുടെ പ്രോജക്ടുകള്‍ക്ക് അംഗീകാരം.




ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനില്‍ മിഷന്‍ 2025 ന്റെ ഭാഗമായി രണ്ട് കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരമായി.


കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍, ഗവ. ആശുപത്രികള്‍, ലൈബ്രറികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും 2025-ല്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള മിഷന്‍ 2025 പദ്ധതിയുടെ ഭാഗമായി കിടങ്ങൂര്‍, മുത്തോലി, കൊഴുവനാല്‍, എലിക്കുളം, അകലക്കുന്നം പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് രണ്ട് കോടി രൂപയുടെ പ്രോജക്ടുകള്‍ക്ക് അംഗീകാരം കിട്ടിയതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.

വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കാര്യക്ഷമവും പൊതുജനസൗഹൃദവുമാക്കുക എന്നതാണ് മിഷന്‍ 2025 ന്റെ ലക്ഷ്യം. 



കുമ്മണ്ണൂരില്‍  ബെഡ്സ്‌കൂള്‍ നിര്‍മ്മാണത്തിന് 20 ലക്ഷം രൂപയും കിടങ്ങൂര്‍ ഖാദി സെന്ററിന് 18 ലക്ഷം രൂപയും ചേര്‍പ്പുങ്കല്‍ പബ്ളിക് ലൈബ്രറിക്ക് മന്ദിരനവീകരണത്തിന് 10 ലക്ഷം രൂപയും കൂടല്ലൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കുടിവെള്ള പദ്ധതി നവീകരണത്തിനായി 10 ലക്ഷം രൂപയും ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് എച്ച്.എസ്.എസില്‍ സാനിറ്റേഷന്‍ കോപ്ലംക്സ് നിര്‍മ്മാണത്തിന് 15 ലക്ഷം രൂപയും കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളിന് ഡൈനിംഗ് ഹാള്‍ നിര്‍മ്മാണത്തിന് 15 ലക്ഷം രൂപയുടെയും പദ്ധതികളാണ് കിടങ്ങൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്.

മുത്തോലി പഞ്ചായത്തിലെ ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. ഓഡിറ്റോറിയ നിര്‍മ്മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 20 ലക്ഷം രൂപയും ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മന്ദിരത്തിനായി 13 ലക്ഷം രൂപയും പാളയം സെന്റ് സെവ്യേഴ്സ് സ്‌കൂള്‍ സാനിറ്റേഷന്‍ കോംപ്ലക്സിന് 8 ലക്ഷം രൂപയും മുത്തോലി സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ടോയ്ലറ്റ് നിര്‍മ്മാണത്തിന് 5 ലക്ഷം രൂപയും മുത്തോലി സെന്റ് ജോസഫ് റ്റി.റ്റി.ഐ. സാനിറ്റേഷന്‍ കോംപ്ലക്സിന് 8 ലക്ഷം രൂപയുമാണ് മുത്തോലി പഞ്ചായത്തിലെ സ്ഥാപനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്.  



പൈക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയും കുരുവിക്കൂട് എസ്.ഡി. എല്‍.പി. സ്‌കൂളില്‍ കഞ്ഞിപ്പുര നിര്‍മ്മാണത്തിന് 15 ലക്ഷം രൂപയും മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ യു.പി. സ്‌കൂളിന് സാനിറ്റേഷന്‍ കോംപ്ലക്സ് നിര്‍മ്മാണത്തിന് 8 ലക്ഷം രൂപയുമാണ് എലിക്കുളം പഞ്ചായത്തിലെ സ്ഥാപനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.

അകലക്കുന്നം പഞ്ചായത്തിലെ പട്യാലിമറ്റം ലൈബ്രറി മന്ദിരനവീകരണത്തിന് 10 ലക്ഷം രൂപയും പട്യാലിമറ്റം സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂള്‍ ടോയ് ലറ്റ് നിര്‍മ്മാണത്തിന് 8 ലക്ഷം രൂപയും കൊഴുവനാല്‍ പഞ്ചായത്തിലെ കെഴുവംകുളം പബ്ലിക് ലൈബ്രറി മന്ദിര നവീകരണത്തിനായി 10 ലക്ഷം രൂപയുമാണ് ഈ പദ്ധതിയുടെ ഭാഗമായി അനുവദിച്ചിട്ടുള്ളത്.


എല്ലാ പ്രോജക്ടുകളും ഡിസംബര്‍ 31 ന് മുമ്പായി പൂര്‍ത്തീകരിക്കത്തക്കവിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ഇപ്പോള്‍ ഫണ്ട് അനുവദിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുറമേയുള്ള മറ്റ് എല്ലാ സ്ഥാപനങ്ങള്‍ക്കും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്ക് ആവശ്യമായിട്ടുള്ള ഫണ്ട് ജില്ലാ പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments