വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ 'കുട്ടികളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനവും കൃഷി വിജ്ഞാന സദസും സംഘടിപ്പിക്കപ്പെട്ടു.
സ്‌കൂള്‍ ഗൈഡിങ്, ജൂനിയര്‍ റെഡ് ക്രോസ് സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കൂള്‍ അടുക്കളത്തോട്ട നിര്‍മ്മാണം കൃഷി ഓഫീസര്‍ നീതു തോമസ് പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്യുകയും കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും,
കൃഷി പരിപാലനത്തെക്കുറിച്ചും കൃഷിവകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.
പഞ്ചായത്ത് മെമ്പര്‍ ബിനോയി ജോസഫ്, ഹെഡ്മാസ്റ്റര്‍ ജോ സെബാസ്റ്റ്യന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.





0 Comments