പാലാ സെന്റ് തോമസ് കോളേജില്‍ കര്‍ക്കടകം 2023 നാളെ



പാലാ സെന്റ് തോമസ് കോളേജിലെ മലയാള സമാജം ഉദ്ഘാടനും പ്രഭാഷണം - കര്‍ക്കടകം 2023 നാളെ നടക്കും. 


രാവിലെ 10 ന് ചേരുന്ന സമ്മേളനം സാഹിത്യകാരി സിജിത അനില്‍ ഉദ്ഘാടനം ചെയ്യും. മാറുന്ന കാലവും എഴുത്തും എന്ന വിഷയത്തില്‍ സിജിത അനില്‍ പ്രഭാഷണവും നടത്തും. 


സെന്റ് ജോസഫ്‌സ് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ജെയിംസ് ജോണ്‍ മംഗലത്ത് അദ്ധ്യക്ഷത വഹിക്കും. 


മലയാള വിഭാഗം മേധാവി ഡോ. ഡോവീസ് സേവ്യര്‍, സൗമ്യ ജോസ്, ഡോ. സുവര്‍ണ്ണനീ ദേവി, ലക്ഷ്മി രാജീവ്, ആശിഷ് വി. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments