ആറു പതിറ്റാണ്ട് കാലം കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു വെട്ടൂര്‍ രാമന്‍നായരെന്ന് മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.സിന്ധുമോള്‍ ജേക്കബ്ബ് പറഞ്ഞു. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് വിലപ്പെട്ട സേവനങ്ങളാണ് അദ്ദേഹം ചെയ്തത്.
പാലാ സഹൃദയസമിതി സംഘടിപ്പിച്ച വെട്ടൂരിന്റെ ഇരുപതാം ചരമവാര്‍ഷിക സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. സിന്ധുമോള്‍.
സഹൃദയസമിതി സമിതി പ്രസിഡന്റ് രവി പുലിയന്നൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കഥാകൃത്ത് സന്തോഷ് ജെ.കെ.വി. വെട്ടൂര്‍ അനുസ്മരണം നടത്തി. വെട്ടൂര്‍ സ്മാരക കഥാ സമ്മാനങ്ങള്‍ രമേശന്‍ മുല്ലശ്ശേരി, ലിന്റാമോള്‍ ആന്റണി എന്നിവര്‍ ഏറ്റുവാങ്ങി.
ഡി. ശ്രീദേവി, ചാക്കോ സി. പൊരിയത്ത്, രവി പാലാ പി.എസ്. മധുസൂദനന്‍, ജോസ് മംഗലശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments