ഇന്ത്യന്‍ തൊഴിലാളികള്‍ പ്രതിസന്ധികളുടെ നടുവില്‍ - കെ.പി. രാജേന്ദ്രന്‍.... എ.ഐ.റ്റി.യു.സി. ജില്ലാ സമ്മേളനം പാലായില്‍ തുടങ്ങി.




 

ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലെ തൊഴിലാളികള്‍ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് എ ഐ റ്റി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. 

തൊഴിലാളികള്‍ നടത്തിയ ഐതിഹസിക പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍  ഇല്ലായ്മ ചെയ്യുന്നതിനുള്ള കരിനിയമങ്ങള്‍ ഓരോന്നായി പാര്‍ലമെന്റിനെപോലും നോക്കു കുത്തികളാക്കി നടപ്പിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാലായില്‍ നടക്കുന്ന എ ഐ റ്റി യു സി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജേന്ദ്രന്‍. കുരിശുപള്ളി ജംഗ്ഷനില്‍ ജില്ല പ്രസിഡന്റ് റ്റി.എന്‍ രമേശന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. 



റ്റി.എന്‍ രമേശന്‍, ബാബു കെ. ജോര്‍ജ്, എം.ജി ശേഖരന്‍, കെ.ഡി വിശ്വനാഥന്‍, കെ. അജിത, സൗദാമിനി തങ്കപ്പന്‍ എന്നിവര്‍ അടങ്ങുന്ന പ്രസീഡിയം സമ്മേളനത്തിന് അധ്യക്ഷം വഹിച്ചു. ജോണ്‍ വി. ജോസഫ് രക്ത സാക്ഷി പ്രമേയവും, അഡ്വ. ബിനു ബോസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ. പി.ആര്‍ തങ്കച്ചന്‍ സ്വാഗതം ആശംസിച്ചു. ജില്ല സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാര്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. 

 


സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ. ശശിധരന്‍, സിപിഐ ജില്ല സെക്രട്ടറി അഡ്വ. വി.ബി ബിനു, എ ഐ റ്റി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. കൃഷ്ണന്‍, സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി മോഹന്‍ ചേന്നംകുളം, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒ.പി.എ സലാം, എ ഐ റ്റി യു സി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസ്സീസി, മഹിളാ സംഘം ജില്ല സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, കിസ്സാന്‍ സഭ ജില്ല പ്രഡിഡന്റ് അഡ്വ. തോമസ് വി.റ്റി, ഹേമലത പ്രേംസാഗര്‍, കെ.റ്റി പ്രമദ്, പി കെ ഷാജകുമാര്‍, ബി. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments