മഞ്ഞ പട്ടുടുത്ത് മടിയില്‍ ഉണ്ണിക്കണ്ണനെയും ഇരുത്തി താലോലിച്ച് അനുശ്രീ. ശ്രീകൃഷ്ണ ജയന്തി ആശംസിച്ച് താരം പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
മഞ്ഞ സാരിയും സ്വീക്വന്‍സ് വര്‍ക്ക് ചെയ്ത ഓറഞ്ച് ബ്ലൈസും ട്രഡിഷ്ണല്‍ ഡിസൈനില്‍ ഉള്ള മാലയും കമ്മലും മൂക്കുത്തിയും അണിഞ്ഞ് അതിസുന്ദരിയായാണ് അനുശ്രീയുടെ ലുക്ക്.'ധര്‍മ്മ സംസ്ഥാപനത്തിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി.
എല്ലാ സംസാര സമസ്യകള്‍ക്കും ഒരു മുളന്തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടി കണ്ണന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ എല്ലാ ഗോപന്മാരും ഗോപികമാരും ഗോകുലവും ഒരുങ്ങി കഴിഞ്ഞു. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശസകള്‍!'- എന്ന് ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ചിത്രങ്ങള്‍ക്ക് താഴെ ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് നിരവധി ആളുകളാണ് രംഗത്തെത്തിയത്




0 Comments