അധ്യാപകര്‍ നന്‍മ പ്രസരിപ്പിക്കുന്നവരും രാഷ്ട്രശില്പികളും - ജോസ് കെ.മാണി എം.പി.



രാഷ്ട്ര ശില്പികളും നന്‍മയുടെ വാഹകരുമായാണ് അധ്യാപകര്‍ എല്ലാക്കാലത്തും അറിയപ്പെട്ടിരുന്നതെന്നും ഒറ്റയ്ക്കിരിക്കുമ്പോഴും അവര്‍ ചുറ്റുമുള്ള സമൂഹത്തില്‍ നന്‍മ പ്രസരിപ്പിച്ചു കൊണ്ടിരിക്കുമെന്നും ജോസ് കെ.മാണി എം.പി. അഭിപ്രായപ്പെട്ടു.
 

ഭാരതം എക്കാലത്തേയും മികച്ച അധ്യാപകരെ ആചാര്യന്‍ എന്ന് വിളിച്ചിരുന്നുവെന്നും ആ മഹാ പൈതൃകത്തിന്റെ സംരക്ഷകരാണ് ഗുരുക്കന്‍മാരെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 



അധ്യാപക ദിനത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് (എം) സംസ്‌കാരവേദി സംഘടിപ്പിച്ച അധ്യാപക ദിനാഘോഷവും അദ്ധ്യാപകരെ ആദരിക്കലും ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ജയ്‌സണ്‍ കുഴിക്കോടില്‍ അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച അദ്ധ്യാപകരായ സഖറിയാസ് വലവൂര്‍ ,എന്‍.എം.ജോസഫ് നടുവത്ത്, സിസ്റ്റര്‍. ഫിഡേലിസ്, ഡോ.കുര്യാസ് കുമ്പളക്കുഴി, ഏലമ്മ കുര്യാസ് എന്നിവര്‍ക്ക് ആദരം നല്‍കി. 



ചടങ്ങില്‍ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റാണി ജോസ്, ഫിലിപ്പ് കുഴികുളം, ജയ്‌സണ്‍ മാന്തോട്ടം, പി.ജെ. മാത്യു, പി.ജെ.ആന്റ്ണി, കുഞ്ഞുമോന്‍ മാടപ്പാട്ട്, സാജു വെട്ടത്തേട്ട്, ജോര്‍ജ് വേരനാകുന്നേല്‍, സിബി കട്ടകത്ത് എന്നിവര്‍ പ്രസംഗിച്ചു.




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments