എ.ഐ.റ്റി.യു.സി നേതാവ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു.




ചുമട്ടുതൊഴിലാളിയായിരുന്ന എ.ഐ.റ്റി.യു.സി നേതാവ് ജോലി  സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. പാലാ തറക്കുന്നേല്‍ ജോജോ ജോസഫ് (58) ആണ് മരിച്ചത്. ളാലം ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.

ഉടന്‍തന്നെ  കൂടെ പണിയുന്ന തൊഴിലാളികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. 


സിപിഐ മൂന്നാനി ബ്രാഞ്ച് സെക്രട്ടറിയും, പാലാ ലോക്കല്‍ കമ്മറ്റി അംഗവും, എ ഐ റ്റി യു സി മണ്ഡലം കമ്മറ്റി അംഗവും പാലാ ളാലം ജംഗ്ഷനിലെ എട്ടാം നമ്പര്‍ ബൂത്തിന്റെ കണ്‍വീനറും ആയിരുന്നു. 


ഭാര്യ: മെഴ്സി അതിരുമ്പുഴ താഴത്തിരുപ്പേല്‍ കുടുംബാംഗം. മക്കള്‍: ഡാനി, ഡോണ, ഡെന്നി.

ശവസംസ്‌കാരം ബുധനാഴ്ച  2 ന് ളാലം പഴയ പള്ളിയില്‍.





 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments