ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി സ്ഥാനത്തുനിന്ന് നാളെ പിരിയുന്ന ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിക്ക് ഞായറാഴ്ച ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ വരവേല്പ് നല്‍കും.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഞായറാഴ്ച വൈകിട്ടോടെ കാവിന്‍പുറം ക്ഷേത്രത്തിലെത്തുന്ന ഡോ. ശിവകരന്‍ നമ്പൂതിരിയെ കാവിന്‍പുറം ക്ഷേത്രം മേല്‍ശാന്തി ഇടമന രാജേഷ് വാസുദേവന്‍ നമ്പൂതിരി പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും.
ഡോ. ശിവകരന്‍ നമ്പൂതിരിയുടെ വകയായി നാളെ കാവിന്‍പുറം ക്ഷേത്രത്തില്‍ അറുനാഴി പായസം വഴിപാടുമുണ്ട്. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ നടത്തിയ പ്രസാദവും കാവിന്‍പുറം മേല്‍ശാന്തി ഡോ. ശിവകരന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കും.
കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ. ശിവകരന്‍ നമ്പൂതിരിക്ക് കാവിന്‍പുറം ദേവസ്വം ഭാരവാഹികളും ഏഴാച്ചേരി എസ്.എന്‍.ഡി.പി. ശാഖാ നേതാക്കളായ പി.ആര്‍. പ്രകാശ് പെരികിനാലില്‍, കെ.ആര്‍. ദിവാകരന്‍ നീറാക്കുളം, രാജേഷ് കുന്നേല്‍ തുടങ്ങിയവരും ആശംസകള്‍ നേരും.
.jpeg)
.jpeg)


0 Comments