രാമപുരം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 1990 മുതല്‍ 2017 വരെയുള്ള പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഗമം നടത്തി.
സ്‌കൂള്‍ മാനേജര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്നേഹസംഗമം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. രാമപുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുശീലാ കുമാരി മനോജ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മരിയ റോസ്, പി.ടി.എ പ്രസിഡണ്ട് ബെന്നി മാത്യൂസ് കുളക്കാട്ടോലിക്കല്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
ഓരോ ബാച്ചിലേയും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഈ സംഗമത്തെ വര്‍ണ്ണാഭമാക്കി.



0 Comments