തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് സംസാരിക്കുക ആണ് മമിത. ആള്‍ക്കൂട്ടത്തിന് ഇടയില്‍ വച്ച് മോശം അനുഭവം ഉണ്ടായതിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു താരം.
''പേടി തോന്നാറുണ്ട്. കാരണം എനിക്കത് കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരു അനുഭവമുണ്ടായാല്‍, രണ്ടാമത് അതുപോലൊരു സാഹചര്യത്തിലേക്ക് പോകുമ്പോള്‍ നമുക്കൊരു പേടിയുണ്ടാകും. അത് അനുഭവിച്ചവര്‍ക്ക് അറിയാം'' എന്ന് മമിത പറയുന്നു.
സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മമിത ബൈജു. ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് മമിത. സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ മമിത മലയാളത്തില്‍ അഭിനയിച്ചു. ഓപ്പറേഷന്‍ ജാവയ്ക്ക് പിന്നാലെ ഖൊ ഖൊ എന്ന ചിത്രവും മമിതയുടെതായി പുറത്തിറങ്ങിയിരുന്നു.
നിവിന്‍ പോളി നായകനായ രമചന്ദ്രബോസ് & കോയില്‍ ആണ് മമിത ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.




0 Comments