രാമപുരം റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ വാശിയേറിയ തിരഞ്ഞെടുപ്പില്‍ യൂ.ഡി.എഫ്. പാനലായ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ 13 ല്‍ 12 സീറ്റുകളിലും വിജയിച്ചു.
എല്‍.ഡി.എഫ്. പാനലായ സഹകരണ ജനാധിപത്യ മുന്നണിയുടെ ഒരു സ്ഥാനാര്‍ത്ഥിയും മത്സരത്തില്‍ വിജയിച്ചു. രാവിലെ 7 ന് ആരംഭിച്ച പോളിംഗ് വൈകിട്ട് 5 ന് അവസാനിച്ചപ്പോള്‍ 8734 വോട്ടുകള്‍ രേഖപ്പെടുത്തി.
ജനാധിപത്യ മുന്നണിയില്‍ ജോഷി ജോസഫ് കുമ്പളത്ത്, ജോസഫ് സഖറിയാസ് മുണ്ടയ്ക്കല്‍, ജോസ് തോമസ് പാറക്കുടിയില്‍, വി.എ. ജോസ് ഉഴുന്നാലില്‍, ബെന്നി തോമസ് കീത്താപ്പിള്ളില്‍, കെ.എ. രവി കൈതളാവുംകര, രാജഗോപാല്‍ മേമന, സിബി അഗസ്റ്റിന്‍ മുണ്ടപ്ലാക്കല്‍, ജിജി ബേബി കുളക്കാട്ടോലിക്കല്‍, ജൂബി മാത്യു തെങ്ങുംപിള്ളില്‍, മോളി പീറ്റര്‍ കുളക്കാട്ടോലിക്കല്‍, ശിവപ്രകാശ് ശിവാലയം, സഹകരണ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ എന്നിവരാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.
തിരഞ്ഞെടുപ്പിനിടയില്‍ നേരീയ തോതില്‍ സംഘര്‍ഷം ഉണ്ടായെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ വലിയ സംഘര്‍ഷം ഒഴിവായി.
.png)



0 Comments