സ്വന്തം ലേഖകന്‍
രാമപുരം ചേറ്റുകുളം കോളനിയില്‍ മൂന്ന് പെണ്‍മക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പിതാവ് തൂങ്ങിമരിച്ചത് കുടുംബവിഷയങ്ങളെ തുടര്‍ന്നെന്ന് പോലീസ്. തൂങ്ങിമരിച്ച ജോമോനും ഭാര്യയുമായി വര്‍ഷങ്ങളായി പിണങ്ങി കഴിയുകയായിരുന്നുവെന്നും പോലീസ്. ഇയാളെ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിനുളളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പഞ്ചായത്ത് മെമ്പര്‍ വിജയകുമാര്‍ ''യെസ് വാര്‍ത്ത''യോട് സംസാരിക്കുന്നു.
വീഡിയോ ഇവിടെ കാണാം.👇👇👇
കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് നാട്ടുകാര്‍പോലും ഈ സംഭവത്തെക്കുറിച്ചറിയുന്നത്.
രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ (40) ആണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്.
അനന്യ (13), അമേയ (10), അനാമിക (7) എന്നിവരുടെ കഴുത്താണ് അറുത്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ അനാമികയുടെ നില അതീവ ഗുരുതരമാണ്.
ഇന്നലെ അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന് ശേഷം മൂന്ന് പെണ്‍മക്കളുമൊത്താണ് ജോമോന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി താമസിച്ചിരുന്നത്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല.
രാമപുരം സി.ഐ. അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




0 Comments