ഇതാണാക്രൂരനായ പിതാവ്... പെണ്‍മക്കളെ പിതാവ് കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വിറങ്ങലിച്ച് ചേറ്റുകുളം ഗ്രാമം... സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞതോടെ ചേറ്റുകുളം കോളനിയിലെ പുലിക്കുന്നേല്‍ വീട്ടിലേക്ക് ജനപ്രവാഹമാണ്... മക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അടുത്തുള്ള ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ജോമോന്‍ എന്ന മാത്യുവിന്റെ മൃതദേഹം അഴിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.



സ്വന്തം ലേഖകന്‍

 
പെണ്‍മക്കളെ പിതാവ് കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വിറങ്ങലിച്ച് ചേറ്റുകുളം ഗ്രാമം. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞതോടെ ചേറ്റുകുളം കോളനിയിലെ പുലിക്കുന്നേല്‍ വീട്ടിലേക്ക് ജനപ്രവാഹമാണ്. മക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അടുത്തുള്ള ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ജോമോന്‍ എന്ന മാത്യുവിന്റെ മൃതദേഹം അഴിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. 

 



രാമപുരത്തെ ഒരു സ്‌കൂളില്‍ ഏഴിലും അഞ്ചിലും രണ്ടിലും പഠിക്കുന്ന കുട്ടികളുടെ നേര്‍ക്കാണ് പിതാവ് മാത്യു കൊടുംക്രൂരത കാട്ടിയത്. 

 

രാമപുരം സി.ഐ. അഭിലാഷ് കുമാറിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കുട്ടികള്‍ മൂവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി പോലീസ് പറഞ്ഞു.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments