കിരണം, വികാസ്, ചിന്‍മയ എന്നീ അക്ഷയശ്രീ പുരുഷ സ്വാശ്രയ സംഘങ്ങളുടെ ഓണാഘോഷവും കുടുബ സംഗമവും വിളക്കുമാടം ശ്രീഭദ്ര സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അക്ഷയശ്രീയുടെ ഭാഗമായുള്ള ചൈതന്യ റസിഡന്‍സ് അസോസിയേഷന്റെ ഉദ്ഘാടനം മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി നിര്‍വ്വഹിച്ചു. റെജി കുന്നനാകുഴി അദ്ധ്യക്ഷത വഹിച്ചു. അക്ഷയശ്രീ സംസ്ഥാന സമിതി അംഗം രമാ ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്ലാഡിസ് സോമന്‍ സ്വാഗതവും ബാബു കെ.സി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പി.എസ് ഗോപാലകൃഷ്ണന്‍ നായര്‍, അനിരുദ്ധന്‍ പി.എസ്, സുലേഖ ഗോപിനാഥന്‍ നായര്‍, സജീവ് കെ.പി, അഭിജിത് എം.ജി എന്നിവരെ ആദരിച്ചു. വിഷ്ണു പി.വി, കെ.ജി. രാജീവ് കുമാര്‍, ബിന്‍സ് മാളിയേക്കല്‍, എം.ബി. അജയകുമാര്‍, ഷിബു കെ.ജി, രമേശ് കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.




0 Comments