കനത്ത മഴ, പാലായില്‍ റോഡ് വിണ്ടുകീറി ഇടിഞ്ഞുതാഴ്ന്നു.





പാലായില്‍ കനത്ത മഴയെത്തുടര്‍ന്ന് മെയിന്റോഡ് വിണ്ടുകീറി ഇടിഞ്ഞുതാഴ്ന്നു. 

ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ പാലാ ടൗണിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയായിരുന്നു. ഇതിനു പിന്നാലെയാണ് സിവില്‍ സ്റ്റേഷന് മുന്‍വശത്തുള്ള മെയിന്റോഡിന്റെ 20 മീറ്ററോളം ഭാഗം നെടുനീളെ വിണ്ടുകീറി ഇടിഞ്ഞുതാഴ്ന്നത്. ഇതുവഴി ശക്തിയോടെ മഴവെള്ളമൊഴുക്കും ഉണ്ടായിരുന്നു. 



അപകടകരമായ നിലയില്‍ റോഡ് വിണ്ടുകീറി ഇടിഞ്ഞുതാഴ്ന്നതിനെ തുടര്‍ന്ന് പരിസരത്തെ വ്യാപാരികള്‍ ഇവിടെ കമ്പ് നാട്ടി അപകട മുന്നറിയിപ്പ് നല്കിയതിനാല്‍ വാഹനങ്ങള്‍ മാറി സഞ്ചരിച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടായില്ല. 

 



അടുത്തിടെ ടാര്‍ ചെയ്ത റോഡാണ് വിണ്ടുകീറിയത്. ഈ ഭാഗത്ത് റോഡിനടിയിലുള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാകും റോഡ് വിണ്ടുകീറിയതെന്ന് സംശയിക്കുന്നതായി പി.ഡബ്ല്യു.ഡി. അധികാരികള്‍ പറയുന്നു. നാളെത്തന്നെ സ്ഥലം പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ക്കുള്ള നടപടി സ്വീകരിക്കുമെന്നും അധികാരികള്‍ വ്യക്തമാക്കി.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments