നെഹ്റു യുവകേന്ദ്രയുടെ ക്യാച്ച് ദ റെയിന്‍ പ്രോഗ്രാം


നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടുകൂടി കരൂര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മഴക്കൊയ്ത്തിനെകുറിച്ച് സെമിനാര്‍ നടത്തി. 

നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സച്ചിന്‍ എച്ചിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. 

കില സ്റ്റേറ്റ് റിസോഴ്‌സ്‌പേഴ്‌സണ്‍ ജോസ് എബ്രഹാം ജലസംരക്ഷണത്തെക്കുറിച്ച് വിശദമായ ക്ലാസ്സ് നയിച്ചു. ടോമി ജേക്കബ്,  ബിന്ദു ടോം എന്നിവര്‍ ആശംസയര്‍പ്പിച്ചു. 


 

സദാശിവന്‍ സി.റ്റി. സ്വാഗതവും സുരേഷ്. കെ നന്ദിയും പറഞ്ഞു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments