ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തില്‍ ഒക്‌ടോബര്‍ 1, 2 തീയതികളിലായി നടക്കുന്ന അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുക്കും. പ്രശ്‌നവിധി കേള്‍ക്കാന്‍ എത്തുമെന്ന് വിവിധ ശാഖകളില്‍ നിന്നായി നിരവധിപേര്‍ ഇതിനോടകം അറിയിച്ചുകഴിഞ്ഞതായി ഇടപ്പാടി ദേവസ്വം ഭാരവാഹികളായ ഷാജി മുകളേല്‍, സുരേഷ് ഇട്ടിക്കുന്നേല്‍, സതീഷ്മണി എന്നിവര്‍ പറഞ്ഞു.
മീനച്ചില്‍ യൂണിയന് കീഴിലെ മുഴുവന്‍ ശാഖകളിലും ദേവപ്രശ്‌നം നടക്കുന്ന വിവരം അറിയിച്ചുകൊണ്ട് നോട്ടീസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ശാഖാ നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും ഒന്നടങ്കം ഇടപ്പാടി ക്ഷേത്രത്തിലെത്തും. അതോടൊപ്പം ശാഖകളില്‍ നിന്നുള്ള മറ്റംഗങ്ങളും എത്തും.
മീനച്ചില്‍ യൂണിയന് പുറമെ തൊടുപുഴ, ഹൈറേഞ്ച്, ഏരുമേലി, കടുത്തുരുത്തി, വൈക്കം, കൂത്താട്ടുകുളം യൂണിയനുകളില്‍ നിന്നുള്ളവര്‍ക്കൂടി ദേവപ്രശ്‌നം കേള്‍ക്കാന്‍ എത്തുമെന്ന് ഇതിനോടകം അറിയിച്ചിട്ടുണ്ട്. എത്തിച്ചേരുന്ന മുഴുവന്‍ ഭക്തര്‍ക്കും രാവിലത്തെയും വൈകിട്ടത്തേയും ഭക്ഷണമൊരുക്കിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് പായസമുള്‍പ്പെടെയുള്ള സദ്യയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ഇടപ്പാടി അഷ്ടമംഗല ദേവപ്രശ്‌നം; ഭരണസമിതിയംഗങ്ങള്‍ നൊയമ്പ് തുടങ്ങി
അഷ്ടമംഗല ദേവപ്രശ്‌നത്തിന് മുന്നോടിയായി മുഖ്യദൈവജ്ഞന്‍ കോഴിക്കോട് പ്രസാദ് നമ്പീശന്റെ നിര്‍ദ്ദേശപ്രകാരം ഇടപ്പാടി ദേവസ്വം ഭരണസമിതി അംഗങ്ങള്‍ നൊയമ്പ് തുടങ്ങി. ദേവപ്രശ്‌നത്തിന് മുന്നോടിയായി ഒരാഴ്ചത്തെ നൊയമ്പ് ഭരണസമിതി അംഗങ്ങള്‍ എടുക്കണമെന്ന് ദൈവജ്ഞന്‍ നിര്‍ദ്ദേശിച്ചിരുന്നു.
അഷ്ടമംഗല ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9961637706 (സുരേഷ് ഇട്ടിക്കുന്നേല്‍, ഇടപ്പാടി ദേവസ്വം സെക്രട്ടറി) ബന്ധപ്പെടണം.
.jpg)


0 Comments