രാമപുരം റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി വി.എ. ജോസ് ഉഴുന്നാലിനെയും വൈസ് പ്രസിഡന്റായി എസ്.രാജഗോപാലിനെയും ട്രഷററായി കെ.എ. രവി കൈതളാവുംകരയെയും തിരഞ്ഞെടുത്തു. മൂവരും യു.ഡി.എഫ്. നേതാക്കളാണ്.
പുതിയ ഭാരവാഹികളെ യുഡിഎഫ് അനുമോദിച്ചു. അനുമോദന യോഗത്തില്‍ ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാനും, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ രാമപുരം സി.റ്റി. രാജന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മോളി പീറ്റര്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മത്തച്ചന്‍ പുതിയിടത്തുചാലില്‍, തോമസ് ഉഴുന്നാലില്‍, റോബി ഊടുപുഴ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
0 Comments