വര്‍ഷങ്ങളായി യു.ഡി.എഫ് ഭരണത്തിലിരുന്ന പാലാ മാര്‍ക്കറ്റിംഗ് സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പാനല്‍ വിജയിച്ചു.
നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വര്‍ഷങ്ങളായി കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (എം) കൂട്ടുകെട്ടായിരുന്നു ഭരണം നടത്തിയിരുന്നത്.ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പ്രത്യേക നിരീക്ഷണത്തില്‍ ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പന്ത്രണ്ട് അംഗ ഭരണസമിതിയിലേക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞുമോന്‍ മാടപ്പാട്ട്, എം.ടി.ജാന്റിസ്, അഡ്വ.ജോസഫ് മണ്ഡപം, ഡി.പ്രസാദ്, ബെന്നി ഈരൂരിക്കല്‍, രാജേഷ് വാളിപ്ലാക്കല്‍, സണ്ണി പൊരുന്ന കോട്ട്, അഡ്വ.സണ്ണി മാന്തറ, അന്ന കുട്ടി ജയിംസ്, മിനി സാവിയോ, സിസി ജയിംസ് ,എം.ജെ.ഐസക്കിയേല്‍ എന്നിവര്‍ വിജയിച്ചു.
യു.ഡി.എഫ് നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെയുള്ള സഹകാരികളുടെ പ്രതികരണമാണ് എല്‍.ഡി.എഫിന്റെ വന്‍ വിജയമെന്ന് കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിന്‍.കെ.അലക്‌സ് പറഞ്ഞു.സംസ്ഥാനത്തെ വന്‍കിട ക്രംബ് റബ്ബര്‍ ഫാക്ടറിയായ 'ഇന്‍ഡ്യാറും ' റീട്ടെയില്‍ ശ്രംഖലയായ സുലഭ സൂപ്പര്‍മാര്‍ക്കറ്റുകളും ഈ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.
സഹകരണ മേഖല തകര്‍ക്കാനുള്ള ബിജെപി യുടേയും,യുഡിഎഫ് ന്റേയും കുത്സിത ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഈ വിജയമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റും,എല്‍ഡിഎഫ് കണ്‍വീനറുമായ പ്രൊഫ ലോപ്പസ് മാത്യു പറഞ്ഞു. കരുവന്നൂര്‍ ബാങ്കിന്റെ പേര് പറഞ്ഞ് കേരളത്തിലെ സഹകരണ മേഖല തകരാന്‍ പൊതുജനങ്ങള്‍ സമ്മതിക്കുകയില്ല എന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് വിജയം. പാലായില്‍ ഇന്ന് നടന്ന മീനച്ചില്‍ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി തെരഞ്ഞെടുപ്പിലും ചരിത്രത്തിലാദ്യമായി കേരള കോണ്‍ഗ്രസ് എം നേതൃത്വത്തിലുള്ള പാനല്‍ വിജയിച്ചിരിക്കുകയാണ്.യുഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ തകര്‍ച്ച മറച്ചു വച്ചു കൊണ്ട് രാഷ്ട്രീയ മായി ഇടതു മുന്നണിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടികൂടിയാണ് രണ്ട് തെരഞ്ഞെടുപ്പ് വിജയങ്ങളും കാണിക്കുന്നത്.
കേരളത്തിലെ ജനങ്ങളുടെ ജീവനാഡിയായ സഹകരണ മേഖലയെ നിലനിര്‍ത്താന്‍ കേരള കോണ്‍ഗ്രസ് എമ്മും, ഇടതുപക്ഷ മുന്നണിയും പ്രതിജ്ഞാബന്ധമാണ്.

.jpeg)


0 Comments