ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
പുലിയന്നൂരില്‍ കാണിക്ക മണ്ഡപത്തിന് സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചാഞ്ഞു നില്‍ക്കുന്ന നിലയിലാണ്.
ഇടുക്കിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന കാറും, എറണാകുളത്തു നിന്നും ഇന്ധനവുമായി പാലായ്ക്ക് വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.



0 Comments