"ഞാന്‍ മരിക്കും കുട്ടികളെയും എന്നോടൊപ്പം ചേര്‍ത്തുകിടത്തും'' - മരിക്കുംമുമ്പ് മാത്യു ഭാര്യയെ വിളിച്ചുപറഞ്ഞു..... മക്കളെ കഴുത്തറത്ത് തൂങ്ങി മരിച്ച ജോമോൻ എന്ന മാത്യുവിൻ്റെ സംസ്ക്കാരം ഇന്ന് രാവിലെ പാലാ നഗരസഭാ പൊതുശ്മശാനത്തിൽ




സ്വന്തം ലേഖകൻ
 

"'ഞാന്‍ മരിക്കും ഒപ്പം മൂന്നുകുട്ടികളെയും ചേര്‍ത്തുകിടത്തും'' മദ്യലഹരിയിലായിരുന്ന ജോമോൻ എന്ന  മാത്യു കൃത്യം നടത്തുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് തന്നെ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നതായി ഭാര്യ രമ്യ ''യെസ് വാർത്ത'' യോട് പറഞ്ഞു.


മാത്യുവില്‍ നിന്നും ഈ ഭീഷണി വാക്കുകള്‍ കേട്ടതോടെ ഭയന്നുപോയ താന്‍ അപ്പോള്‍തന്നെ നാട്ടിലുള്ള അടുത്ത ബന്ധുവിനെ വിളിച്ച് വിവരം പറയുകയും മക്കളെ ഒന്നുപോയി അന്വേഷിക്കാമോയെന്ന് തിരക്കുകയും ചെയ്തിരുന്നതായി രമ്യ പറഞ്ഞു. 



എന്നാല്‍ മദ്യപിക്കുമ്പോള്‍ ഇത്തരം ഭീഷണികള്‍ മാത്യു പറയാറുള്ളതിനാല്‍ അത്ര കാര്യമാക്കേണ്ടെന്ന് ബന്ധു തന്നെ ആശ്വസിപ്പിക്കുകയായിരുന്നുവെന്ന് രമ്യ പറഞ്ഞു.



''പതിനാല് വര്‍ഷം മുമ്പ് ഞങ്ങള്‍ സ്‌നേഹിച്ച് വിവാഹം കഴിച്ചവരാണ്. മദ്യപിച്ചുവന്ന് നിരന്തരം ഉപദ്രവം ഉണ്ടാക്കിയിരുന്നു. ഒരിക്കല്‍ മകളെ ഫോണ്‍വിളിച്ച് അമ്മയെ കൊല്ലുമെന്ന് പറഞ്ഞു. ഇതോടെ ബന്ധുക്കള്‍ ഇടപെട്ട് രാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു''. രമ്യ പറയുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മാത്യു തൂങ്ങിമരിച്ചെന്ന് രമ്യ അറിയുന്നത്. ബാംഗ്ലൂരില്‍ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന രമ്യ വിവരം അറിഞ്ഞയുടന്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇന്നലെ രാത്രി വൈകി ആശുപത്രിയിലെത്തി മക്കളെ കണ്ടു. ഭര്‍ത്താവിന്റെ ഉപദ്രവവും കടവും കൊണ്ടാണ് പുറംനാട്ടില്‍ ജോലിക്ക് പോയത്.





 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments