കാവിന്‍പുറം ക്ഷേത്രത്തില്‍ തൂലികാപൂജയ്ക്ക് ഒരുക്കങ്ങളായി. ശാരദാ ദേവീക്ഷേത്രത്തിലെ മണല്‍ 17ന് സമര്‍പ്പിക്കും.




ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ വിജയദശമി ഉത്സവത്തിനും തൂലികാ പൂജയ്ക്കുമുള്ള ഒരുക്കങ്ങളായി. 

ശിവഗിരിയില്‍ വാഴുന്ന ശ്രീ ശാരദാ ദേവിയുടെ പവിത്രമണ്ണിലാണ് ഇത്തവണയും ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്ത് നടക്കുന്നത്.

ഇതിനായുള്ള പഞ്ചാരമണല്‍ ശിവഗിരി ശാരദാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ചൊവ്വാഴ്ച രാവിലെ വെള്ളപ്പട്ടില്‍ പൊതിഞ്ഞ് കാവിന്‍പുറം ക്ഷേത്രത്തിലെത്തിക്കും. വിജയദശമി നാളില്‍ കാവിന്‍പുറം ക്ഷേത്രത്തില്‍ പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തിന് വിരിക്കുന്നത് ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തി പുണ്യപ്രസിദ്ധമായ ശിവഗിരി ശാരദാ ക്ഷേത്രാങ്കണത്തിലെ ഈ പഞ്ചാരമണലാണ്. 




അറിവിന്റെ ദേവതയായ ശാരദാംബയുടെ സന്നിധിയിലെ പവിത്രമണല്‍ പുണ്യപ്രസിദ്ധമായ കാവിന്‍പുറം ക്ഷേത്രത്തിലേക്ക് ശിവഗിരി മഠം അധികാരികളാണ് കൊടുത്തയച്ചത്. 

ഇതോടൊപ്പം കാവിന്‍പുറം ക്ഷേത്രത്തില്‍ അതിവിശിഷ്ടമായ തൂലികാ പൂജയും നവരാത്രി നാളില്‍ നടക്കും. ഇതിനായുളള പേനകളും ശാരദാ ദേവീക്ഷേത്രത്തിലെ പഞ്ചാര മണലും തുമ്പയില്‍ രാമകൃഷ്ണന്‍ നായരാണ് വഴിപാടായി സമര്‍പ്പിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 8.30 ന് സമര്‍പ്പണം നടക്കും. 


കാവിന്‍പുറം ക്ഷേത്രത്തില്‍ പാരമ്പര്യ രീതിയില്‍ മണലില്‍ ഹരിശ്രീ കുറിക്കാന്‍ നൂറുകണക്കിന് ആളുകളാണ് വിജയദശമി നാളില്‍ എത്താറുള്ളത്. നവരാത്രിയോടനുബന്ധിച്ചുള്ള തൂലികാ പൂജയും പൂജവയ്പും 21 ന് ആരംഭിക്കും. പ്രത്യേകം തയ്യാറാക്കിയ സ്വരസ്വതീ മണ്ഡപത്തില്‍ നടക്കുന്ന തൂലികാ പൂജയ്ക്ക് മേല്‍ശാന്തി ഇടമന രാജേഷ് വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 


വിജയദശമി നാളില്‍ രാവിലെ 7.30 ന് വിദ്യാരംഭവും പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തും ആരംഭിക്കും. ഇത്തവണ പ്രശസ്ത കവി ആര്‍.കെ. വള്ളിച്ചിറയാണ് മണലിലെഴുത്തിന്റെ ആചാര്യസ്ഥാനം വഹിക്കുന്നത്.

തൂലികാ പൂജയ്ക്കും പാരമ്പര്യ രീതിയില്‍ മണലില്‍ ഹരിശ്രീ കുറിക്കുന്നതിനും മുന്‍കൂര്‍ ബുക്ക് ചെയ്യണം. ഫോണ്‍: 9745260444.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments