കാല്‍നൂറ്റാണ്ടിലേക്ക് കടക്കുന്ന സൊസൈറ്റിയ്ക്ക് രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു കൊണ്ട് അഡീഷണല്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കാന്‍ ജില്ലാ പഞ്ചായത്ത് അംഗം നിര്‍മ്മല ജിമ്മി 15 ലക്ഷം രൂപ അനുവദിച്ചു.
അതിരൂക്ഷമായ ജലക്ഷാമം നേരിട്ട മാറിടം പ്രദേശത്തെ വീടുകളില്‍ കൂടി വെള്ളം എത്തിക്കുന്നതിന് വേണ്ടി 1999 ല്‍ രുപികരിച്ച സൊസൈറ്റി നിലവില്‍ 5,6,7 വാര്‍ഡുകളിലായി 175 വീടുകളിലായി ദിനംപ്രതി - 80000 ലിറ്റര്‍ ജലമാണ് വിതരണം ചെയ്യുന്നത്.
നിലവില്‍ വാര്‍ഡുകളിലൂടെ 5 കിലോമീറ്റര്‍ വിതരണ പൈപ്പും,രണ്ട് കുളവും ,40000 ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ടാങ്കും ഉണ്ട്. രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്ന ടാങ്ക് പ്രവര്‍ത്തന സജ്ജം ആകുന്നതോടുകൂടി പ്രദേശത്തെ മുഴുവന്‍ വീടുകള്‍ക്കും 24 മണിക്കുറും ജലവിതരണം നടത്താന്‍ കഴിയും.
ഫണ്ട് ലഭ്യമാക്കന്‍ പരിശ്രമിച്ച വാര്‍ഡുമെമ്പര്‍ ബിന്‍സി സാവിയേയും, ബ്ലോക്ക് മെമ്പര്‍ ജീന അജിത്തിനും പ്രത്യേകം നന്ദി അറിയിക്കുന്നതായി സൊസൈറ്റി പ്രസിഡന്റ് സി.എം. സ്റ്റീഫനും സെക്രട്ടറി പി.ആര്‍. മനോജും പറഞ്ഞു.




0 Comments