പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കിഴതടിയൂര്‍ പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാള്‍ 19 മുതല്‍ 28 വരെ ആഘോഷിക്കും.
19 ന് രാവിലെ 09.45ന് കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍ കൊടിയേറ്റും. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.30, ഏഴ്, പത്ത്, ഉച്ചക്ക് 12.00 ഉച്ചകഴിഞ്ഞ് മൂന്ന്, വൈകുന്നേരം അഞ്ച്, രാത്രി 7.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. 24 ന് രാവിലെ പത്തിന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് തിരുനാള്‍ സന്ദേശം നല്‍കും.
26ന് രാവിലെ 8.30ന് മാര്‍ ജോസഫ് പള്ളിയ്ക്കാപറമ്പില്‍ തിരുസ്വരൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കും. 27ന് വൈകുന്നേരം 4.45 ന് പ്രസുദേന്തി സമര്‍പ്പണം. തുടര്‍ന്ന് വൈകുന്നേരം 6.30ന് ആഘോഷമായ ജപമാല പ്രദക്ഷിണം.പ്രധാന തിരുനാള്‍ ദിനമായ 28ന് രാവിലെ 5.30, ഏഴ്, പത്ത്, ഉച്ചകഴിഞ്ഞ് മൂന്ന് , വൈകുന്നേരം അഞ്ച് , രാത്രി ഏഴ് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. 28 ന് രാവിലെ പത്തിന് സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് ഉച്ചക്ക് 12.00 ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം.
28ന് രാവിലെ 5. 15 മുതല്‍ പ്രധാന നേര്‍ച്ചയായ നെയ്യപ്പനേര്‍ച്ച വിതരണം ഉണ്ടായിരിക്കും. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. തോമസ് പനയ്ക്കക്കുഴി, സഹവികാരി ഫാ. ജോബി കുന്നയ്ക്കാട്ട്, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ട്കുന്നേല്‍, കൈക്കാരന്മാരായ ജോസഫ് ഏഴുപറയില്‍, ജോസ് ആരംപുളിക്കല്‍, ക്ലമെന്റ് അറയ്ക്കല്‍ സോജന്‍ വെള്ളരിങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.
.jpeg)



0 Comments