അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം



പാലാ അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍  നവരാത്രി മഹോത്സവം 22 മുതല്‍ 24 വരെ ആഘോഷിക്കും.

 
15ന് വൈകിട്ട് 7ന് 32-ാമത് നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം മേല്‍ശാന്തി കല്ലമ്പള്ളി ഇല്ലം നാരായണന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. 

 



ഉപദേശക സമിതി പ്രസിഡന്റ് പരമേശ്വരന്‍ നായര്‍ പുത്തൂര്‍ അദ്ധ്യക്ഷനാകും. സബ് ഗ്രൂപ്പ് ഓഫീസര്‍ വി.ബി.രാജീവ്, അഡ്വ. രാജേഷ് പല്ലാട്ട്, നാരായണന്‍കുട്ടി അരുണ്‍നിവാസ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് അഖില്‍ സലിം കുമാറിന്റെ ശാസ്ത്രീയ സംഗീതനിശ.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ ദേവീമാഹാത്മ്യ പാരായണം, നവരാത്രി മണ്ഡപത്തില്‍ വൈകിട്ട് 7 മുതല്‍ കുമാരി മീര അരുണിന്റെ വീണക്കച്ചേരി, കെ.ആര്‍. മണിയുടെ ഓട്ടന്‍തുള്ളല്‍, വിനോദ് സൗപര്‍ണിക, ബിലഹരി എസ്. മാരാര്‍ എന്നിവരുടെ സോപാന സംഗീതം, കലാശ്രീ വിനോദ് ഇടമുളയുടെ കര്‍ണാട്ടിക് ഭജന്‍സ്, എ.ദേവ സൂര്യയുടെ സംഗീത സദസ്സ്, ഭക്തി ഗാനമേള,ആനന്ദ നടനം നൃത്ത സദസ്സ്. 


22ന് വൈകിട്ട് ക്ഷേത്രത്തില്‍ പൂജവയ്പ്, 24ന് പൂജയെടുപ്പ്, രാവിലെ 8 മുതല്‍ ലിപി സരസ്വതി വിദ്യാരംഭം- മുണ്ടക്കൊടിഇല്ലം ഹരികൃഷ്ണന്‍ നമ്പൂതിരി, 10ന് ളാലത്തപ്പന്‍ ഭജന്‍സിന്റെ ഭക്തിഗാനാമൃതം, മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് ഐഷ ജഗദീഷിന്റെ സംഗീത സദസ്സ്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments