ആത്മീയതയുടെ പുതിയ വീഞ്ഞ് വിളമ്പുന്നതരാവണം : മാര്‍ തോമസ് തറയില്‍




ആത്മീയതയുടെ പുതിയ വീഞ്ഞു വിളമ്പുന്ന നവ സുവിശേഷ വല്‍ക്കരണത്തിന്റെ ഭാഗമാവണം സാമൂഹിക പ്രവര്‍ത്തനമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അഭിപ്രായപ്പെട്ടു. 

സാമൂഹ്യ നന്മയ്ക്കായുള്ള സഭയുടെ ഇടപെടലുകള്‍ മഹത്തരമാണന്നും ഈ രംഗത്ത് കാരിത്താസ് ഇന്‍ഡ്യയുടെ നേതൃത്വപരമായ സാന്നിദ്ധ്യം മാതൃകാപരമാണന്നും ബിഷപ്പ് തുടര്‍ന്നു പറഞ്ഞു.

പാലായില്‍ നടക്കുന്ന കാരിത്താസ് ഇന്‍ഡ്യയുടെ പത്താമത് ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസം ഭരണങ്ങാനം സെന്റ് അല്‍ഫോന്‍സാ കബറിടപള്ളില്‍ സമൂഹബലി അര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. 



പാറ്റ്‌നാ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍. സെബാസ്റ്റ്യന്‍ കല്ലുപുര, റവ.ഡോ. പോള്‍ മുഞ്ഞേലി, റവ.ഡോ. ജോളി പുത്തന്‍പുര തുടങ്ങി നൂറ്റി അന്‍പതില്‍ പരം വൈദികര്‍ സഹകാര്‍മ്മികരായിരുന്നു.

ഫാ. വര്‍ഗ്ഗീസ് മട്ടമന ,കുശാല്‍ നിയോഗി,  ജോസഫ് മാത്യു, ഫാ.പോള്‍ മുഞ്ഞേലി, ഫാ.ജോളി പുത്തന്‍പുര, ബബിത പിന്റോ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. വൈകിട്ട് വിവിധ നാടന്‍ കലാ പരിപാടികളുമുണ്ടായിരുന്നു. സമാപനദിനമായ ഇന്നലെ രാവിലെ  വിജയപുരം രൂപ താദ്ധ്യക്ഷന്‍ മാര്‍ .സെബാസ്റ്റ്യന്‍ തെക്കുംതൈച്ചേരില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കി. കരുണയുടെ അനുഭവ സാക്ഷ്യമാണ് കാരിത്താസ് ഇന്‍ഡ്യ നിര്‍വ്വഹിക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു. പ്രാദേശിക കാരിത്താസിസം ഇന്നിന്റെ ആവശ്യമാണന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. 



എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ജാന്‍സി ജയിംസ്, കാരിത്താസ് ഇന്റര്‍നാഷണല്‍ പ്രതിനിധികളായ പീറ്റര്‍ സെയ്ദന്‍ ,പാന്‍ സോറന്‍ റോങ്ങ്, ഫാ.മാവേറിക് ഫെര്‍ണാണ്ടസ്, ഫാ. റൊമാന്‍സ് ആന്റണി, സി. ജസീന എസ്. ആര്‍.എ, സി. ദീപിക എസ്.എന്‍.ഡി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സാമൂഹ്യ രംഗത്തെ പ്രവര്‍ത്തന മികവു പുലര്‍ത്തിയ സംഘടനകള്‍ക്കുള്ള ഉപഹാരങ്ങള്‍ കാരിത്താസ് ഇന്‍ഡ്യ ദേശീയ ചെയര്‍മാന്‍ കൂടിയായ പാറ്റ്‌നാ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുര വിതരണം ചെയ്തു.




പി.എസ്.ഡബ്ലിയു എസ് ന് കാരിത്താസ് ഇന്‍ഡ്യയുടെ ആദരം.

പാലാ: കാരിത്താസ് ഇന്‍ഡ്യ - നാഷണല്‍ അസംബ്ലിയുടെ സംഘാടനമികവും കാര്‍ഷിക രംഗത്തെ മാതൃകാ പ്രവര്‍ത്തനങ്ങളും പരിഗണിച്ച് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിക്ക് കാരിത്താസ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തില്‍ പ്രത്യേക ആദരവ് ലഭിച്ചു. പാറ്റ്‌നാ അതിരൂപതാദ്ധ്യക്ഷനും കാരിത്താസ് ഇന്‍ഡ്യാ ദേശീയ ചെയര്‍മാനുമായ മാര്‍. സെബാസ്റ്റ്യന്‍ കല്ലുപുര പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേലിനെയും അരുണാപുരം അല്‍ഫോന്‍സിയല്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ.ജോസ് തറപ്പേലിനെയും പൊന്നാട അണിയിച്ചു സ്വീകരിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു.








"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments