അസുഖകാലം താണ്ടി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് നടന്‍ ബാല. ഇപ്പോള്‍ തന്റെ പുതിയ വണ്ടിയുടെ വിശേഷങ്ങളുമായാണ് ബാല എത്തിയിരിക്കുന്നത്.
ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ലെക്‌സസ് കാര്‍ ആണ് താരം തന്റെ ഗാരേജിലേക്ക് കൊണ്ടുവന്നത്. 3333 നമ്പറിലുള്ളതാണ് കാര്‍. ഈ നമ്പര്‍ കണ്ടാല്‍ താന്‍ കാറിലുണ്ടോ എന്ന് നോക്കണമെന്നും താരം ആരാധകരോട് പറഞ്ഞു.ഷോറൂമില്‍ നിന്നും കാര്‍ പര്‍ച്ചേഴ്‌സ് ചെയ്ത ബാല, ശേഷം അമ്പലത്തില്‍ കൊണ്ടുവന്ന് പൂജ കഴിപ്പിച്ചു. വീട്ടിലേക്ക് പുതിയ അതിഥി എത്തിയ വിവരം ബാല തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
കാറിന്റെ പ്രത്യേകതകളെക്കുറിച്ചും താരം വാചാലനായി. നല്ല മൈലേജുണ്ട്. സര്‍വീസും വളരെ കുറവാണ്. നല്ല ലുക്കാണ്. രാത്രിയില്‍ ആയിരുന്നു ഈ കാര്‍ ഞാന്‍ ആദ്യം കാണുന്നത്. അന്നേരം മൂണ്‍ ലൈറ്റ് ഇറങ്ങുന്നത് പോലത്തെ ഫീല്‍ ആയിരുന്നു. എന്റടുത്ത് ജാഗ്വാര്‍ ഉണ്ട്. ഫ്രണ്ടില്‍ ഒരു പോഷന്‍ ബാക്കില്‍ ഒരു പോഷന്‍ എന്ന രീതിയില്‍ ആണ് മുകള്‍ ഭാഗം ഓപ്പണ്‍ ആകുക.
ലെക്‌സസില്‍ ഫസ്റ്റ് മുതല്‍ എന്‍ഡ് വരെ ഫുള്‍ ഓപ്പണ്‍ ആകും. വേണമെങ്കില്‍ ഫുള്‍ ഡാര്‍ക്കും ആക്കാം. എല്ലാം ടച്ചാണ്. സ്റ്റിയറിംഗ് അടക്കം ടച്ചാണ്. പെട്ടെന്ന് പഠിക്കാന്‍ പറ്റുന്ന കാറ് കൂടിയാണിത്- മാധ്യമങ്ങളോട് ബാല പറഞ്ഞു.2 സീറ്റര്‍ കാര്‍ എടുക്കണം എന്നത് തന്റെ ആഗ്രഹമായിരുന്നു എന്നാണ് ബാല പറയുന്നത്. നീ നിനക്കു വേണ്ടി ജീവിച്ചിട്ട് എത്രകാലമായെന്ന് അമ്മയും സഹോദരനും ചോദിച്ചു. ഒരു ജീവിതമേയുള്ളൂ.
മനസിലുള്ള ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും പറ്റും. കാറാകട്ടെ വീടാകട്ടെ. നിങ്ങള്‍ അതിനോട് ആഗ്രഹം പുലര്‍ത്തി മുന്നോട്ട് പോയാല്‍ ഉറപ്പായും അത് നേടാന്‍ സാധിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. വണ്ടിയുടെ വില എത്രയെന്ന് പറയാന്‍ ബാല തയാറായില്ല.




0 Comments