ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി



ചെറുതോട്ടിന്‍കര ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 

പാലക്കാട് എരട്ടോട് സ്വദേശി ഗിരീഷ് (33)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ എത്തിയ യാത്രക്കാരാണ് മൃതദേഹം കണ്ടത്. 


വിവരം ഉടനെ കാളിയാര്‍ പോലീസിനെ അറിയിക്കുകയും എസ്.ഐ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മരണകാരണം വ്യക്തമല്ല. 


ഇയാള്‍ കോടിക്കുളത്ത് വര്‍ക്ക്ഷോപ്പിലെ തൊഴിലാളിയായിരുന്നു. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments