സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ ജാഗ്രത പുലർത്തണം: അപു ജോൺ ജോസഫ്


 സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ ചൂണ്ടികാണിക്കുന്നതിനൊപ്പം ജനക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ യഥാസമയം ജനങ്ങളിലെത്തിക്കാനും മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഗവ. ചീഫ് വിപ് അപു ജോണ്‍ ജോസഫ് എംഎല്‍എ. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടപ്പാക്കുന്ന ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ജില്ലാതല അംഗത്വ ക്യാമ്പയിന്‍ ഇടുക്കി പ്രസ് ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷത വഹിച്ചു.


 കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ മുഖ്യപ്രഭാഷണവും, പദ്ധതി വിശദീകരണവും നടത്തി. സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.ബി. വില്‍സണ്‍, ജില്ലാ ട്രഷറര്‍ ആല്‍വിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് പി.കെ. ലത്തീഫ്, കമ്മിറ്റിയംഗങ്ങളായ വി.വി. നന്ദു, ഷിയാസ് ബഷീര്‍, എന്‍.വി. വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments