ആലപ്പുഴയില്‍ വയോധികയുടെ മാലകവര്‍ന്ന് മുങ്ങിയ മോഷ്ടാവിനെ വളഞ്ഞിട്ട് സാഹസികമായി പിടികൂടി പോലീസ്



ആലപ്പുഴയില്‍ വയോധികയുടെ മാലകവര്‍ന്ന് മുങ്ങിയ മോഷ്ടാവിനെ പോലീസ് സാഹസികമായി പിടികൂടി. 

പായല്‍ക്കുളങ്ങര സ്വദേശിനിയായ വയോധികയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തില്‍ മൂരിപ്പാറ വീട്ടില്‍ രഞ്ജിത്ത്കുമാറി (വേലു-48)നെയാണ് അമ്പലപ്പുഴ പോലീസ് വാഹനം തടഞ്ഞ് പിടികൂടിയത്.കഴിഞ്ഞമാസം 20ന് രാത്രിയാണ് സംഭവം. പായല്‍കുളങ്ങര ക്ഷേത്രത്തിലെ ജീവനക്കാരിയായ ഓമനമ്മ വീട്ടിലേക്ക് പോകവെ എതിരെ സ്‌കൂട്ടറില്‍ വരികയായിരുന്ന പ്രതി അമ്പലപ്പുഴ ഗാബീസ് പാമ്പിനടത്തുവച്ച് സ്വര്‍ണമാല കവര്‍ന്ന് കടന്നുകളയുകയായിരുന്നു. ഓമനമ്മയുടെ പരാതിയില്‍ അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


 

അന്വേഷണത്തില്‍ പ്രതി ഉപയോഗിച്ച സ്‌കൂട്ടര്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍നിന്നും നാലുമാസം മുമ്പ് മോഷണം പോയതാണെന്ന് വ്യക്തമായി. തുടര്‍ന്ന്, സി.സി.ടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments