കേരള റീട്ടെയില്‍ ഫുട്‌വെയര്‍ (കെ.ആര്‍. എഫ്. എ. ) അസോസിയേന്റെ സജീവപ്രവര്‍ത്തകനായിരുന്ന കുടയംപടിയില്‍ സ്റ്റെപ്‌സ് ഫുട്‌വെയര്‍ സ്ഥാപന ഉടമയുമായ കെ.സി.ബിനു (50) വിനെ ആത്മഹത്തിലേക്ക് തള്ളിവിട്ട കോട്ടയം കര്‍ണാടക ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ 10.30 ന് നാഗമ്പടം ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കര്‍ണാടക ബാങ്കിന് മുന്നില്‍ ധര്‍ണ സമരം നടത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും കോട്ടയം ജില്ലാ പ്രസിഡണ്ടുമായ എം. കെ. തോമസ്‌കുട്ടി സമരം ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ മലപ്പുറം അധ്യക്ഷത വഹിക്കും.
ചെറുകിട ഫുട് വെയര്‍ വ്യാപാരിയായ ബിനു.കോട്ടയത്തെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ഉള്ള കര്‍ണാടക ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുകയും .കഴിഞ്ഞ രണ്ട് മാസം അടവില്‍ വീഴ്ച വന്നതു കാരണം ബാങ്കിന്റെ മാനേജരും ജീവനക്കാരും കടയിലും വീട്ടിലും വന്നു മാനസിയുമായി ഭീഷണിപ്പെടുത്തുകയും കടയിലെ കളക്ഷന്‍ എടുത്തുകൊണ്ടു പോവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയും ഇത് മാനസികമായി അദ്ദേഹത്തെ തളര്‍ത്തി അതിന്റെ ഫലമായി അദ്ദേഹം ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്. ബാങ്ക് മാനേജര്‍ അടക്കമുള്ള ബാങ്ക് ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
ഡിഗ്രിക്കും പത്താം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെയും ഭാര്യയെയും അനാഥരാക്കിയ ബാങ്ക്അധികാരികള്‍ അവരുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
ഈ ആവശ്യങ്ങള്‍ക്ക് അനുകൂലമായതീരുമാനങ്ങള്‍ ബാങ്ക് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടകബാങ്കിന്റെ മുഴുവന്‍ ശാഖകള്‍ക്ക് മുമ്പിലും ശക്തമായ സമരപരിപാടികള്‍ നടത്തും.
സംസ്ഥാന ട്രഷറര്‍ ബിജു ഐശ്വര്യ, സംസ്ഥാന കമ്മറ്റി അംഗം ശ്രീകുമാര്‍ ആര്‍പ്പുക്കര, ഹമീദ് കൈതകുളം, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ രാജേഷ് ജോര്‍ജ് , ഉണ്ണി സംഗീത, തോമസ്‌കുട്ടി പുതുപ്പള്ളി, രാജേഷ് പുന്നന്‍, സുമേഷ് ഗാലക്‌സി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



0 Comments