തൊഴിലാളികള്‍ കരിദിനം ആചരിച്ചു



കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി കര്‍ഷകദ്രോഹ നയങ്ങള്‍ തിരുത്തണമെന്നും ലംഖിപ്പൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രിയുടെ മകനെ കൊലക്കുറ്റത്തിന് കേസ്സെടുത്ത് ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികള്‍ കരിദിനം ആചരിച്ചു.

കര്‍ഷക സംഘം, സി.ഐ.ടി.യു., കെ.എസ്.കെ.ടി.യു എന്നീ സംഘടനകളുടെ നേതൃത്ത്വത്തില്‍ പാലാ ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി വി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. 


 

കര്‍ഷക സംഘം ഏരിയ സെക്രട്ടറി വി.ജി. വിജയകുമാര്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയാ സെക്രട്ടറി അജി സെബാസ്റ്റ്യന്‍, സംഘടനാ നേതാക്കളായ പി.എം. ജോസഫ്, പി.ജെ. വര്‍ഗീസ്, കെ.എസ്. രാജു, അനില്‍ മത്തായി, ഓമന സുധന്‍, ഷാര്‍ളി മാത്യു , ജോയി കുഴിപ്പാല എന്നിവര്‍ സംസാരിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments