ഉണ്ണി കുളപ്പുറം ഭരണങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്



ഭരണങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി കെ.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ കുളപ്പുറത്തിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.

നിലവില്‍ ബാങ്കിന്റെ വൈസ് പ്രസിഡന്റ്,മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം,ഭരണങ്ങാനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍സെക്രട്ടറി,മീനച്ചില്‍  ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ജോയിന്റ് സെക്രട്ടറി,ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ മെമ്പര്‍ഷിപ് ടീം കോര്‍ഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഭരണങ്ങാനം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുന്‍ ബാങ്ക് പ്രസിഡന്റ് ആയിരുന്ന പരേതനായ അഡ്വ. ശിവരാമന്‍ നായരുടെ പുത്രനാണ്. 


 

അനുജ് സി. എബി ചിറയ്ക്കല്‍പുരയിടത്തെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. അനുമോദന യോഗം യുഡിഎഫ് ചെയര്‍മാന്‍ ടോമി ഫ്രാന്‍സിസ് പൊരിയത്ത്  ഉദ്ഘാടനം ചെയ്തു. മുന്‍ ബാങ്ക് പ്രസിഡണ്ട് ടി കെ ഫ്രാന്‍സിസ്, വി.ജെ ജോര്‍ജ്, ജോസ് പ്ലാക്കൂട്ടം, കെ.റ്റി തോമസ്, ജിജി തെങ്ങുംപള്ളിയില്‍, വില്‍ഫി മൈക്കിള്‍, സോബിച്ചന്‍ ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments