ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ (എൽ.എസ്.ഡബ്ല്യു.എ.കെ.) ഏഴാമത് കോട്ടയം ജില്ലാ സമ്മേളനത്തിന് പാലായിൽ തുടക്കമായി.
പാലാ പുഴക്കര മൈതാനത്തെ വിജയൻ രാമപുരം നഗറിലാണ് സമ്മേളനവേദി. ഇന്നലെ രാവിലെ സമ്മേളനത്തിന് തുടക്കം കുറിച്ച് കപ്പി, കയർ പതാക ജാഥകൾ നടന്നു. ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച ജാഥകൾ മേഖലാ പ്രസിഡന്റ് സിബി കുറുപ്പന്തറ ഉദ്ഘാടനം ചെയ്തു. രാമപുത്ത് നുന്നും ആരംഭിച്ച പതാകാ ജാഥ പാലാ മേഖലാ പ്രസിഡന്റ് സിജു അന്നാസ് ഉദ്ഘാടനം ചെയ്തു.
വൈകിട്ട് വിജയൻ രാമപുരം നഗറിൽ നടന്ന ഉദ്ഘാടന സമ്മേളനം മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റ് റോബർട്ട് മാത്യു അധ്യക്ഷത വഹിച്ചു. പാലാ നഗരത്തെയാകെ വർണ്ണശോഭയിൽ നിറച്ച് വർണ്ണലൈറ്റുകൾ തെളിക്കുന്ന സ്വിച്ച് ഓൺ കർമ്മം നഗരസഭാ ചെയർപേഴ്‌സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലാ പ്രസിഡന്റുമാരായ രാജൻ പി. കുരുവിള, സിബി കുറുപ്പന്തറ, ജോൺസൺ സാവിയോ, മൺസൂർ, രഘുകുമാർ, ബാബു കെ.കെ., വി.വി. റെജി എന്നിവർ പ്രസംഗിച്ചു. മേഖലാ പ്രസിഡന്റ് സിജു അന്നാസ് കൃതജ്ഞത പറഞ്ഞു. ഡിജെ ലൈറ്റ് ഷോ നടന്നു.
സമ്മേളനത്തിന്റെ രണ്ടാംദിനമായ ഇന്ന് രാവിലെ 9ന് രജിസ്‌ട്രേഷൻ, 10ന് കുടുംബസംഗമം. സംസ്ഥാന കൗൺസിൽ അംഗം സി.പി. ദാസ് അധ്യക്ഷത വഹിക്കുന്ന കുടുംബസംഗമം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.റ്റി. ചന്ദ്രൻ, ജില്ലാ ജോ.സെക്രട്ടറി സുരേഷ് അനുഗ്രഹ്, എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുൾ സത്താർ, സംസ്ഥാന കമ്മിറ്റിയംഗം അനീഷ് മണി എന്നിവർ ആശംസകൾ അർപ്പിക്കും. കുടുംബ ബന്ധങ്ങളും ജീവിത വിജയവും എന്ന വിഷയത്തിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സംഘടന കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, 3ന് പാലാ നഗരത്തിലൂടെ പ്രകടനം നടക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ജെയ്‌സ് തോമസ് അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി റഹീം കുഴിപ്പുറം മുഖ്യപ്രഭാഷണം നടത്തും. മുതിർന്ന അംഗങ്ങളെ സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണൽ ആദരിക്കും. സംസ്ഥാന ട്രഷററായി തെരഞ്ഞെടുത്ത പി.എച്ച്. ഇക്ബാലിനെ ജനറൽ കൺവീനർ മനോജ് നാഗിൻ ആദരിക്കും. ജില്ലാ സെക്രട്ടറി പ്രകാശ് ഞീഴൂർ, വക്കച്ചൻ മറ്റത്തിൽ എക്‌സ് എംപി, രവി പുഴയ്ക്കൽ, ബാബു മാവേലിക്കര, അനിൽ പത്തനംതിട്ട, മനോജ് കണ്ണൂർ, സുരേഷ് സാജ്, ഷമാസ് വയനാട്, ജയപ്രസാദ് ആലപ്പുഴ, സാലിഹ് സംഗീത്, റ്റി.എസ്.എസ്. ബാവ, അജയകുമാർ തിരുവനന്തപുരം, മധു റോയൽ, സാജ് തൃശൂർ എന്നിവർ പ്രസംഗിക്കും. തുടർന്ന പാലാ കമ്മ്യൂണിക്കേഷന്റെ ഗാനമേള നടക്കും.
.jpeg)

.jpeg)


0 Comments