വയോജന ദിനത്തിൽ വയോജനങ്ങൾ നിർമ്മിച്ച വിഭവങ്ങൾ മന്ത്രി ബിന്ദുവിന് കാഴ്ച വച്ച് എലിക്കുളം.




എലിക്കുളത്തിന്റെ ഗ്രാമ വിശുദ്ധിയിൽ വിളഞ്ഞ തനത് വിഭവങ്ങൾ സാമുഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന് സമ്മാനിച്ച് പ്രസിഡന്റ് എസ്. ഷാജിയും മെമ്പർ മാത്യൂസ് പെരുമനങ്ങാടും. 

ലോക വയോജന ദിനത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച വയോജന സൗഹൃദ പഞ്ചായത്തിനുള്ള പുരസ്കാരം സ്വീകരിക്കുവാൻ എത്തിയതായിരുന്നു പ്രസിഡന്റും സംഘവും .. തിരുവനന്തപുരംകോട്ടൺ ഹിൽ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വച്ചാണ് എലിക്കുളം നാട്ടു ചന്തയുടെ സ്വന്തം ഉല്പന്നങ്ങൾ മന്ത്രിക്ക് കൈമാറിയത്. അറുപതു വയസ്സു കഴിഞ്ഞ വയോജനങ്ങൾ തയ്യാറാക്കിയതായിരുന്നു ഇവ. 

കർഷകർ തങ്ങളുടെ വിയർപ്പൊഴുക്കിയ എലിക്കുളം റൈസ് ( കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരം എലിക്കുളം പഞ്ചായത്തിലാണ് ) ചക്കിലാട്ടിയ വെളിച്ചെണ്ണ.പ പശുവിൻ നെയ്യ് എലിക്കുളത്തെ വീട്ടമ്മമാർ ഉണക്കിപൊടിച്ച , മഞ്ഞൾ, മുളക് പൊടികൾ, നാടൻ തേൻ തുടങ്ങിയവയാണ് മന്ത്രിക്ക്കാഴ്ച വച്ചത്. 


 

മന്ത്രിക്ക് കാഴ്ചവയ്ക്കുവാനുള്ള വിഭവങ്ങൾ നാട്ടു ചന്ത പ്രസിഡന്റ് സെബാസ്റ്റ്യൻ വെച്ചൂർ , രാജു അമ്പലത്തറ, വിൽസൺ പാമ്പൂരി, മോഹന കുമാർ കുന്നപ്പള്ളി കരോട്ട് , ഔസേപ്പച്ചൻ ഞാറയ്ക്കൽ എന്നിവർ പായ്ക്കറ്റിലാക്കി നാട്ടു ചന്തയുടെ രക്ഷാധികാരിയും പഞ്ചായത്തംഗവുമായ മാത്യൂസ് പെരുമനങ്ങാടന് കൈമാറിയിരുന്നു. പുരസ്കാരം സ്വീകരിക്കുവാൻ എത്തിയ പ്രസിഡന്റും സംഘവും തങ്ങളുടെ പഞ്ചായത്തിന്റെ ഉപഹാരം മന്ത്രിക്ക് സമ്മാനിക്കുകയുമായിരുന്നു.

പ്രസിഡന്റിനൊപ്പം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോബോയ് ജോൺ , വൈസ് പ്രസിഡന്റ് സെൽവി വിൽസൺ വയോജനവിഭാഗം പഞ്ചായത്ത് പ്രസിഡന്റ് കെ. എൻ. രാധാകൃഷ്ണ പിള്ള ., കെ. എൻ. ഷീബ എന്നിവരും ഉണ്ടായിരുന്നു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments