കൊഴുവനാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം ഞായറാഴ്ച നടക്കുമെന്ന് സംഘാടകര്‍ പാലാ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു... കൊഴുവനാല്‍ ബാങ്കില്‍ യാതൊരുവിധ പ്രതിസന്ധിയും ഇല്ലെന്നും ഇപ്പോഴും പണം നിക്ഷേപിക്കാന്‍ ആളുകളെത്തുന്നുണ്ടെന്നും ഭരണസമിതി അംഗങ്ങള്‍... രണ്ട് വീഡിയോ ഈ വാര്‍ത്തയോടൊപ്പം.





സ്വന്തം ലേഖകന്‍

കൊഴുവനാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം ഞായറാഴ്ച നടക്കുമെന്ന് സംഘാടകര്‍ പാലാ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു കൊഴുവനാല്‍ ബാങ്കില്‍ യാതൊരുവിധ പ്രതിസന്ധിയും ഇല്ലെന്നും ഇപ്പോഴും പണം നിക്ഷേപിക്കാന്‍ ആളുകളെത്തുന്നുണ്ടെന്നും ഭരണസമിതി അംഗങ്ങള്‍.


കൊഴുവനാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം ഞായറാഴ്ച 2.30 ന് കൊഴുവനാല്‍ സെന്റ് ജോണ്‍സ് നെപുംസ്യാന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹാളില്‍ നടക്കുമെന്ന് ഭരണസമിതി അംഗവും മുന്‍ പ്രസിഡന്റുമായ പി.എ. തോമസ് പൊന്നുംപുരയിടം പാലായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

മറ്റുപല ബാങ്കുകളിലും പ്രതിസന്ധിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കൊഴുവനാല്‍ ബാങ്കില്‍ ഇങ്ങനെയൊരു പ്രശ്‌നമേയില്ലെന്നും ഇപ്പോഴും തുക നിക്ഷേപിക്കാനായി ആളുകള്‍ എത്തുന്നുണ്ടെന്നും ദീര്‍ഘനാള്‍ ബാങ്കിനെ നയിച്ച പി.എ. തോമസ് പൊന്നുംപുരയിടം പറഞ്ഞു.

വീഡിയോ ഇവിടെ കാണാം. 👇👇👇

 

 







1921 ല്‍ രൂപീകൃതമായി ശതാബ്ദി പിന്നിട്ട ബാങ്ക് 1993 മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുകയാണ്. 

 


 

ഈ വര്‍ഷവും 25% ലാഭവിഹിതംകൂടി അംഗങ്ങള്‍ക്ക് നല്‍കുമെന്ന് ഭരണസമിതി അംഗങ്ങളായ സാജന്‍ മണിയങ്ങാട്ട്, പി.എം. മാത്യു, സി.എം. എബ്രാഹം, റ്റി.സി. ശ്രീകുമാര്‍, രമണന്‍ എം.കെ., ആന്‍സമ്മ അഗസ്റ്റിന്‍, ലിസി മാത്യു, ലില്ലി ജോസഫ്, ജോസഫ് ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments