ഇടയനില്ലാത്ത ഒരു സമൂഹത്തിന് സ്വയം ഇടയനായി മാറാനുള്ള വിളി തിരിച്ചറിഞ്ഞുകൊണ്ട് എല്ലാവരാലും അകറ്റിനിര്‍ത്തപ്പെട്ടിരുന്ന ഒരു സമൂഹത്തിന് വിശ്വാസത്തിന്റെ വാതില്‍ തുറന്നുകൊടുത്ത പ്രേഷിതനായിരുന്നു കുഞ്ഞച്ചനെന്ന് ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം പറഞ്ഞു.
രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആരോഗ്യവും കഷ്ടപ്പാടുകളും ഒന്നും അദ്ദേഹത്തെ അലസനാക്കിയില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ പ്രത്യേകമായ ഔദ്യോഗിക ചുമതലകള്‍ ഒന്നും നല്കപ്പെടാതിരുന്ന ഒരു കാലഘട്ടത്തില്‍ ആണ് ദൈവാത്മാവിന്റെ പ്രേരണയാല്‍ അദ്ദേഹം തന്റെ ശുശ്രൂഷാ മേഖലകള്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ തന്റെ എളിയ പ്രവര്‍ത്തനങ്ങളിലൂടെ കുഞ്ഞച്ചന്‍ സഭയ്ക്കുതന്നെ ഒരു പ്രകാശഗോപുരമായി മാറി എന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. രാവിലെ 9 ന് കുര്‍ബാന, 10 മുതല്‍ 2 വരെ കരിസ്മാറ്റിക് പ്രേഷിതസംഗമം, ദിവ്യകാരുണ്യ ആരാധനയും നടന്നു.
പരിപാടികള്‍ക്ക് പാലാ രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ നേതൃത്വം നല്‍കി. ഉച്ചകഴിഞ്ഞ് 3 ന് ചിറ്റാര്‍ സെന്റ്. ജോര്‍ജ് പള്ളിയില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ എത്തി പ്രാര്‍ത്ഥനകള്‍ നടത്തി. ചിറ്റാര്‍ പള്ളി വികാരി ഫാ. സ്‌കറിയ മോടിയില്‍ നേതൃത്വം നല്‍കി. വൈകിട്ട് 4 ന് പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. തിരുനാളിന്റെ അഞ്ചാം ദിവസമായ ഇന്ന് രാവിലെ 9 ന് വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ് 3 ന് നീറന്താനം സെന്റ് തോമസ് പള്ളിയില്‍ നിന്നുമുള്ള തീര്‍ത്ഥാടനം കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ എത്തിച്ചേരും, 4 ന് കൊടിയേറ്റ്, തുടര്‍ന്ന് രാമപുരം ഇടവകാംഗങ്ങളായ വൈദികര്‍ അര്‍പ്പിക്കുന്ന ദിവ്യബലിയും നൊവേനയും നടക്കും.
.jpg)


0 Comments