മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പദ്ധതിക്ക് തുടക്കമായി.




പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പദ്ധതിയായ ചുവടിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 

പാലാ  രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ നിര്‍ണായക പങ്കു വഹിച്ച ശാസ്ത്രജ്ഞരായ ടി.ആര്‍.ഹരിദാസ്, ആനന്ദവല്ലി എസ്. ദമ്പതികള്‍ ചേര്‍ന്ന് പ്രഖ്യാപനം നിര്‍വഹിച്ചു. ജീവകാരുണ്യ സന്ദേശവുമായി നടത്തുന്ന ചുവട് പദ്ധതി, മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് കാത്തിരിക്കുന്ന സമൂഹത്തില്‍ ബുദ്ധിമുട്ടു നേരിടുന്നവര്‍ക്ക് ആശ്വാസകരമായി മാറുമെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. 

മാര്‍ സ്ലീവാ മെഡിസിറ്റി അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും 2000 മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതിന്റെയും ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പൂര്‍ണ സൗജന്യമായി 10 ശസ്ത്രക്രിയകളും സൗജന്യ നിരക്കില്‍ 200 ശസ്ത്രക്രിയകളും ചെയ്തു നല്‍കുന്ന പദ്ധതിയാണ് ചുവട് എന്ന് ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു. ഓര്‍ത്തോപീഡിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍റ്റന്റുമാരായ ഡോ.ഒ.റ്റി.ജോര്‍ജ്, ഡോ.രാജീവ് പി.ബി. എന്നിവര്‍ പ്രസംഗിച്ചു. പേട്രണ്‍സ് കെയര്‍ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞ വരുമാനമുളള 70 വയസില്‍ താഴെ പ്രായമുള്ളവരും കുടുംബത്തിന്റെ ചുമതല പൂര്‍ണമായും ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുന്നവരുമായ ആളുകളില്‍ നിന്നായിരിക്കും സൗജന്യ ശസ്ത്രക്രിയക്ക് 10 പേരെ കണ്ടെത്തുക. 


 

പദ്ധതിയുടെ ഭാഗമായി  ഒക്ടോബര്‍ 14 നു എരുമേലി മുക്കൂട്ടുതറ അസീസി ആശുപത്രി, 15 നു അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രി, 22നു വൈക്കം ഇന്‍ഡോ അമേരിക്കന്‍ വെസ്റ്റ് ഗേറ്റ് ആശുപത്രി, നവംബര്‍ 5 നു കുമളി സെന്റ് അഗസ്റ്റിന്‍സ് ആശുപത്രി, എന്നിവിടങ്ങളില്‍  മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. 

താല്‍പര്യമുള്ളവര്‍ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. 9188952795, 8281699263



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments