ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ജില്ലാ സമ്മേളനത്തിന് പാലായില്‍ സമാപനമായി.



ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ജില്ലാ സമ്മേളനത്തിന് പാലായില്‍ സമാപനമായി.


രണ്ടാം ദിനമായ ഇന്ന് രാവിലെ നടന്ന കുടുംബസംഗമം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി. ദാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കുടുംബ ബന്ധങ്ങളും ജീവിതവിജയവും എന്ന വിഷയത്തില്‍ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ ക്ലാസ് നയിച്ചു. 

തുടര്‍ന്ന് ഉച്ചകഴിഞ്ഞ് സംഘടനാ കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ നടന്നു. കൊട്ടാരമറ്റത്ത് നിന്നും ആരംഭിച്ച ശക്തിപ്രകടനം നഗരത്തെ ചുറ്റി സമ്മേളനവേദിയായ പുഴക്കര മൈതാനത്ത് സമാപിച്ചു. 

വൈകിട്ട് നാലിന് നടന്ന സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച മന്ത്രി ക്ഷേമനിധി സംബന്ധിച്ച സമ്മേളനത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് ജയ്സ് തോമസ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗങ്ങളെ സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണല്‍ ആദരിച്ചു. സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട പി.എച്ച്. ഇക്ബാലിനെ ജനറല്‍ കണ്‍വീനര്‍ മനോജ് നാഗിന്‍ ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റഹീം കുഴിപ്പുറം മുഖ്യപ്രഭാഷമണം നിര്‍വ്വഹിച്ചു. തുടര്‍ന്ന് പാലാ കമ്മ്യൂണിക്കേഷന്റെ ഗാനമേള നടന്നു.  

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാലാ നഗരത്തെ ആയിരക്കണക്കിന് വര്‍ണ്ണാഭമായ ലൈറ്റുകള്‍ കൊണ്ട് അതി മനോഹരമാക്കിയിരിക്കുകയാണ്. 


 

നഗരസഭ ലൈബ്രറി മുതല്‍ ഈരാറ്റുപേട്ട റോഡ് വരെയുള്ള ഭാഗത്താണ് ടൗണില്‍ എമ്പാടും, ബള്‍ബുകള്‍ തോരണമായി അലങ്കരിച്ചും റൗണ്ടാനകളിലും ഫുട്പാത്തുകളിലും ഒക്കെയായി സമ്മേളനത്തിനോടനുബന്ധിച്ച്  കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അലങ്കാരങ്ങള്‍ക്ക് നടന്ന മത്സരത്തില്‍ ഏറ്റവും ആഘര്‍ഷകമായി ഒരുക്കിയ തലയോലപ്പറമ്പ് മേഖല ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏറ്റുമാനൂര്‍ മേഖല രണ്ടും പാലാ മേഖല മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള സമ്മാനങ്ങളും വേദിയില്‍ വിതരണം ചെയ്തു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments