കോട്ടയം ജില്ലാ സ്‌കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് പാലാ നഗരസഭാ സിന്തറ്റിക് ട്രാക്കില്‍ തുടക്കമായി.




സുനില്‍ പാലാ

കോട്ടയം ജില്ലാ സ്‌കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് പാലാ നഗരസഭാ സിന്തറ്റിക് ട്രാക്കില്‍ തുടക്കമായി. 

രാവിലെ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മാണി സി. കാപ്പന്‍ എംഎല്‍എ കായികമേള ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ അധ്യക്ഷത വഹിച്ചു. അധ്യാപക അവാര്‍ഡ് ജേതാവ് മിനി എം. മാത്യുവിനെ വേദിയില്‍ മാണി സി. കാപ്പന്‍ എംഎല്‍എ അവാര്‍ഡ് നല്‍കി ആദരിച്ചു. 

പാലാ ഡിഇഒ സുനിജ വി., എഇഒ കെ.ബി. ശ്രീകല, ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍, ജോബി വര്‍ഗീസ്, ജോര്‍ജ്ജുകുട്ടി ജോസഫ്, അജിമോന്‍ സേവ്യര്‍, ദ്രോണാചാര്യ കെ.ടി. തോമസ് മാഷ്, ബിജു ആന്റണി, കൗണ്‍സിലര്‍ ബിജി ജോജോ കുടക്കച്ചിറ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞവര്‍ഷത്തെ സ്‌കൂള്‍ കായികമേളയില്‍ സ്‌കൂള്‍ വിഭാഗത്തില്‍ പൂഞ്ഞാര്‍ എസ്.എം.വി.എച്ച്.എസ്.എസ് ആണ് നിലവിലെ ചാമ്പ്യന്മാര്‍. പാലാ സെന്റ് തോമസ് സ്‌കൂളാണ് രണ്ടാം സ്ഥാനക്കാര്‍. രണ്ടു വര്‍ഷമായി ഈരാറ്റുപേട്ട ഉപജില്ലയാണ് ഓവറോള്‍ ചാമ്പ്യന്മാര്‍. പാലാ സബ്ജില്ലയാണ് രണ്ടാം സ്ഥാനത്ത്.

കോട്ടയം ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിനത്തില്‍ ഈരാറ്റുപേട്ട വിദ്യാഭ്യാസ ജില്ലയുടെ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്. 18 സ്വര്‍ണ്ണവും 14 വെള്ളിയും 8 വെങ്കലുവും നേടി ആകെ 166 പോയിന്റൊടെ ഈരാറ്റുപേട്ട ഓന്നാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. 7 സ്വര്‍ണ്ണവും 11 വെള്ളിയും 4 വെങ്കലുവും ഉള്‍പ്പെടെ 81 പോയിന്റുമായി പാലാ വിദ്യാഭ്യാസ ജില്ല രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. 5 സ്വര്‍ണ്ണവും 6 വെള്ളിയും 10 വെങ്കലുവുമായി 63 പോയിന്റൊടെ കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനത്തും ലീഡ് ചെയ്യുന്നു.
ചങ്ങനാശേരി (3 സ്വര്‍ണ്ണം, 2 വെള്ളി, 6 വെങ്കലം, പോയിന്റ് 30), ഏറ്റുമാനൂര്‍ (1 സ്വര്‍ണ്ണം, 2 വെള്ളി, 1 വെങ്കലം, പോയിന്റ് 12), പാമ്പാടി (2 സ്വര്‍ണ്ണം, 1 വെങ്കലം, പോയിന്റ് 11), വൈക്കം (2 വെള്ളി, 2 വെങ്കലം, പോയിന്റ്  11), കോട്ടയം ഈസ്റ്റ് (2 വെള്ളി, 2 വെങ്കലം, പോയിന്റ്  10), കൊഴുവനാല്‍ ( 2 വെള്ളി, പോയിന്റ് 9), കറുകച്ചാല്‍ (1 സ്വര്‍ണ്ണം, 1 വെള്ളി, 1 വെങ്കലം, പോയിന്റ് 9), കോട്ടയം വെസ്റ്റ് ( 1 സ്വര്‍ണ്ണം, 1 വെള്ളി, പോയിന്റ് 8), കുറവിലങ്ങാട് (3 വെങ്കലം, പോയിന്റ് 3) എന്നിങ്ങനെയാണ് പോയിന്റ് നില).

സ്‌കൂള്‍ തലത്തില്‍ 10 സ്വര്‍ണ്ണവും 12 വെള്ളിയും 8 വെങ്കലും നേടി ഈരാറ്റുപേട്ടയുടെ പൂഞ്ഞാര്‍ എസ്എംവി എച്ച്എസ്എസ് ആണ് 94 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. 5 സ്വര്‍ണ്ണവും 6 വെള്ളിയും 2 വെങ്കലുമായി 45 പോയിന്റോടെ പാലായുടെ സെന്റ് തോമസ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. 2 സ്വര്‍ണ്ണവും 2 വെള്ളിയും 1 വെങ്കലവുമായി 17 പോയിന്റോടെ ചങ്ങനാശേരിയുടെ സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുമ്പനാട് മൂന്നാം സ്ഥാനത്തും ലീജ് ചെയ്യുന്നു. 15 പോയിന്റോടെ ജെ.ജെ. മര്‍ഫി മെമ്മോറിയല്‍ എച്ച്എസ്എസ് ഏന്തയാര്‍ നാലാം സ്ഥാനത്തും 13 പോയിന്റോടെ പാലാ സെന്റ് മേരീസ് എച്എച്ച്എസ് അഞ്ചാം സ്ഥാനത്തും ലീഡ് ചെയ്യുന്നു.

മേളയുടെ ഒന്നാംദിനം 41 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ആദ്യദിനത്തില്‍ ഹൈജംപില്‍ പുതിയ ജില്ലാ റിക്കോര്‍ഡ് പിറന്നു. മത്സരങ്ങള്‍ വൈകിട്ട് അഞ്ച് മണിയോടെ സമാപിച്ചു. രണ്ടാംദിവസത്തെ മത്സരങ്ങള്‍ രാവിലെ 8 മണി മുതല്‍ സിന്തറ്റിക് ട്രാക്കില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


വ്യക്തിഗത ഇനങ്ങള്‍
 
സബ് ജൂണിയര്‍ ബോയ്സ്. 100മീറ്റര്‍ ഒന്നാം സ്ഥാനം. നോബിള്‍ ബിനോയി (എസ്എംവി എച്ച്എസ്എസ്, പൂഞ്ഞാര്‍), രണ്ടാം സ്ഥാനം. ശരത് എസ്. എസ്ആര്‍വി എന്‍എസ്എസ് ചിറക്കടവ്)

സബ് ജൂണിര്‍ ബോയ്സ്. 600 മീ. ഒന്നാം സ്ഥാനം ആഷിന്‍ സിനോയി (ഹോളി ഫാമിലി എച്ച്എസ്എസ് ഇഞ്ചിയാനി), രണ്ടാം സ്ഥാനം വൈ. ഡേവിഡ് ഇമ്മാനുവല്‍ (ഹോളി ഫാമിലി എച്ച്എസ്എസ് ഇഞ്ചിയാനി)

ഷോട്ട്പുട്. ഒന്നാം സ്ഥാനം അരുണ്‍ സന്തോഷ് (സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുമ്പനാടം), രണ്ടാം സ്ഥാനം ആദര്‍ശ് മുകേഷ് )സെന്റ് ജോര്‍ജ്ജ് വിഎച്ച്എസ്എസ് കൈപ്പുഴ)

4ഃ100 മീറ്റര്‍ റിലേ
ഒന്നാം സ്ഥാനം. സായൂഷ് റ്റി.എസ്, അലന്‍ സിറ്റാസ്, കാര്‍ത്തിക് ഘോഷ് എം.എ., തേജസ് എസ്, ദേവകുമാര്‍ വി. നായര്‍, നോബിള്‍ ബിനോയി (എസ്എംവി എച്ച്എസ്എസ് പൂഞ്ഞാര്‍, രണ്ടാം സ്ഥാനം  മുഹമ്മദ് ജുനൈദ്, ജെസ്വിന്‍ കുഞ്ഞുമോന്‍, ആല്‍ബിന്‍ മാത്യു വര്‍ഗീസ്, ശരത് എസ്, ആല്‍വിന്‍ കെ. സണ്ണി, ധനുഷ് ദേവദാസ് (കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ടീം)    



സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍

100 മീറ്റര്‍. ഒന്നാം സ്ഥാനം ഡെല്‍നാ ലിജു (കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ അക്കാദമി, എസ്എച്ച് ജിഎച്ച്എസ്, ഭരണങ്ങാനം), രണ്ടാം സ്ഥാനം നവോമി മാത്യു (കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ അക്കാദമി, എസ്എച്ച് ജിഎച്ച്എസ്, ഭരണങ്ങാനം).

600 മീറ്റര്‍. ഒന്നാം സ്ഥാനം അനിതാ ആന്റണി (എസ്എംവി എച്ച്എസ്എസ് പൂഞ്ഞാര്‍), ശിഖ എം. സോബിന്‍ (സെന്റ് മേരീസ് ജിഎച്ച്എസ് കാഞ്ഞിരപ്പള്ളി)

ലോംഗ് ജംപ്. ഒന്നാം സ്ഥാനം നൈസ സെബാസ്റ്റ്യന്‍ (കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ അക്കാദമി, എസ്എച്ച് ജിഎച്ച്എസ്, ഭരണങ്ങാനം), രണ്ടാം സ്ഥാനം ജെനി മേരി ജോജി (സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുമ്പനാടം)

ഷോട്പുട്. ഒന്നാം സ്ഥാനം അഞ്ജലി മോഹന്‍ (സി.കെ.എം. എച്ച്എസ്എസ്, കോരുത്തോട്), രണ്ടാം സ്ഥാനം ഗോപിക ഗോപകുമാര്‍ ( ഡി.ബി. എച്ച്എസ് കങ്ങഴ)

4ഃ100 മീറ്റര്‍ റിലേ.
ഒന്നാം സ്ഥാനം മോഹിമ ബിനു, അലോണ മേരി സോജന്‍, അയോണ മേരി സോജന്‍, അമിത കെ.എസ്., അമന്യാ സനല്‍ കുമാര്‍, അക്ഷയ സന്തോഷ് ( കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ടീം), രണ്ടാം സ്ഥാനം അലീനാ ബിജു, ജിയാ രാജു, ഐശ്വര്യാ സോണി, അനിതാ ആന്റണി, അഞ്ജന അജികുമാര്‍, ദേവിദയ എസ്. (ഈരാറ്റുപേട്ട വിദ്യഭ്യാസജില്ലാ ടീം).

ജൂനിയര്‍ ബോയ്സ്
100 മീ. ഒന്നാം സ്ഥാനം അഭിരാം കെ. ബിനു (ഗവ. വി.എച്ച്.എസ്എസ് കുമരകം), രണ്ടാം സ്ഥാനം എലന്‍ കെ. ജോണ്‍ (ഗവ. വി.എച്ച്.എസ്.എസ്. മുരിക്കുംവയല്‍)

800 മീറ്റര്‍. ഒന്നാം സ്ഥാനം മുഹമ്മദ് സ്വാലിഹ് എസ്. (സെന്റ് തോമസ് എച്ച്എസ്എസ് പാലാ), രണ്ടാം സ്ഥാനം ഇമ്മാനുവല്‍ തോമസ് ( സെന്റ് തോമസ് എച്ച്എസ്എസ് പാലാ)

3000 മീറ്റര്‍. ഒന്നാം സ്ഥാനം ഇമ്മാനുവല്‍ തോമസ് (സെന്റ് തോമസ് എച്ച്എസ്എസ് പാലാ), രണ്ടാം സ്ഥാനം ജലീല്‍ ബിന്‍ മാളിയേക്കല്‍ (എസ്എംവി എച്ച്എസ്എസ് പൂഞ്ഞാര്‍)

ജൂണിയര്‍ ബോയ്സ് ഹൈജംപ്
ഒന്നാം സ്ഥാനം ജുവല്‍ തോമസ് (ജെജെ മര്‍ഫി മെമ്മോറിയല്‍ ഏന്തയാര്‍), രണ്ടാം സ്ഥാനം അരുണ്‍ പി.എ. (സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുമ്പനാടം)

ഷോട്പുട്. ഒന്നാം സ്ഥാനം മാര്‍ഷല്‍ സിനോജ് (ജെജെ മര്‍ഫി മെമ്മോറിയല്‍ ഏന്തയാര്‍), രണ്ടാം സ്ഥാനം അനന്തകൃഷ്ണന്‍ (എസ്എംവി എച്ച്എസ്എസ് പൂഞ്ഞാര്‍)






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments