ചന്ദ്രയാന്‍-3 ദൗത്യത്തില്‍ പ്രധാന പങ്ക് വഹിച്ച ഐ.എസ്.ആര്‍.ഒ. തിരുവനന്തപുരം യൂണിറ്റിലെ ഡപ്യൂട്ടി ഡയറക്ടര്‍ ടി.ആര്‍. ഹരിദാസിനും ഭാര്യയും ഐ.എസ്.ആര്‍.ഒ. ഇനര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റിലെ ഗ്രൂപ്പ് ഡയറക്ടറുമായ എസ്.ആനന്ദവല്ലിയ്ക്കും മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ യൂണിയന്‍ ഹാളില്‍ സ്വീകരണം നല്‍കി.
എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റുമായ സി.പി. ചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഇരുവര്‍ക്കുമുള്ള മംഗളപത്രം മീനച്ചില്‍ യൂണിയന്‍ സെക്രട്ടറി പി.എം. പ്രകാശ് കുമാര്‍ വായിച്ചു. ടി.ആര്‍. ഹരിദാസിനും ആനന്ദവല്ലിക്കും യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായരും വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാറും ചേര്‍ന്ന് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
യൂണിയന്‍ കമ്മറ്റിയംഗം അഡ്വ. ഡി. ബാബുരാജ് ആമുഖപ്രസംഗം നടത്തി. കോട്ടയം യൂണിയന്‍ സെക്രട്ടറി എ.എം. രാധാകൃഷ്ണന്‍ നായര്‍, വനിതാ സമാജം യൂണിയന്‍ പ്രസിഡന്റ് സരസ്വതിയമ്മ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശാസ്ത്രജ്ഞരായ ടി.ആര്‍. ഹരിദാസും എസ്. ആനന്ദവല്ലിയും മറുപടി പ്രസംഗം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാര്‍ സ്വാഗതവും യൂണിയന്‍ സെക്രട്ടറി പി.എം. പ്രകാശ് കുമാര്‍ നന്ദിയും പറഞ്ഞു.



0 Comments