സംസ്ഥാനത്തെ ഏറ്റവും മികച്ച വയോജന സൗഹൃദ പഞ്ചായത്തായി മാറിയ എലിക്കുളം ഗ്രാമ പഞ്ചായത്തിനെ അഭിനന്ദിക്കുവാൻ മാണി. സി. കാപ്പൻ എം. എൽ.എ. നേരിട്ടെത്തി.
പഞ്ചായത്തോഫീസിലെത്തി പ്രസിഡന്റ് എസ്. ഷാജിയെ പൊന്നാടയണിയിച്ചു.
പണി പൂർത്തിയായി വരുന്ന എലിക്കുളം പഞ്ചായത്തിലെ ബഡ്സ് സ്കൂളിന് 50 ലക്ഷം രൂപയും പൈക ആശുപത്രി ജംഗഷനിൽ പണിയാൻ ഉദ്ദേശിക്കുന്ന ഷോപ്പിംഗ് കോപ്ലക്സിന് 1. 50 കോടിയും വകയിരുത്തിയിട്ടുണ്ട് ആവശ്യമെങ്കിൽ എലിക്കുളം പഞ്ചായത്തിന് കൂടുതൽ ഫണ്ട് അനുവദിക്കുമെന്നും എം. എൽ. എ. പറഞ്ഞു.
വയോജന സൗഹൃദ പഞ്ചായത്തിന് സാമൂഹ്യ ക്ഷേമ വകുപ്പ് നല്കുന്ന വയോസേ വന പുരസ്കാരം നേടിയ പ്രസിഡന്റിനേയും ഭരണ സമിതി അംഗങ്ങളേയും എം. എൽ. എ. അഭിനന്ദിച്ചു



0 Comments