നായർ സർവ്വീസ് സൊസൈറ്റിയും മന്നം സോഷ്യൽ ഡിപ്പാർട്ട്മെന്റും സംയുക്തമായി നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണം കരയോഗ തലത്തിൽ കർമ്മ പരിപാടി 2023 എന്ന പദ്ധതി മീനച്ചിൽ താലൂക്ക് എൻ. എസ്.എസ്. യൂണിയനിലും ആരംഭിക്കുന്നതിന്റെ ഭാഗമായി ഒരു കരയോഗത്തിൽ ഒരു സംരംഭം എന്ന എൻ. എസ്.എസ്.ന്റെ ബൃഹത് പദ്ധതിക്കും തുടക്കം കുറിച്ചു.
യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് മെമ്പറുമായ സി.പി ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി പി.എം. പ്രകാശ്കുമാർ ആമുഖ പ്രസംഗം നടത്തി.
കോട്ടയം യൂണിയൻ സെക്രട്ടറി എ.എം. രാധാകൃഷ്ണൻനായർ പദ്ധതിയെ കുറിച്ച് ക്ലാസ് നയിച്ചു. വനിതാ യൂണിയൻ പ്രസിഡന്റ് സരസ്വതിയമ്മ സെക്രട്ടറി സുഷമ ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. ഷാജികുമാർ സ്വാഗതവും എൻ.എസ്.എസ്. ഇൻസ്പെക്ടർ പി.എം. ജയറാം നന്ദിയും പറഞ്ഞു.



0 Comments