ദന്തഡോക്ടറെ വാടകയില്‍ കുടുക്കി നഗരസഭ അധികൃതര്‍... സെക്രട്ടറിയെ നിര്‍ത്തിപ്പൊരിച്ച് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍... മൂന്ന് വീഡിയോ ഈ വാര്‍ത്തയോടൊപ്പം





സുനില്‍ പാലാ

ദന്തഡോക്ടറെ വാടകയില്‍ കുടുക്കി നഗരസഭ; സെക്രട്ടറിയെ നിര്‍ത്തിപ്പൊരിച്ച് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍, ഇന്ന് ചേര്‍ന്ന നഗരസഭാ യോഗം ശബ്ദായമാനമായി. 

 

വീഡിയോകള്‍ ഇവിടെ കാണാം👇👇👇
 





നഗരസഭാ കോംപ്ലക്‌സില്‍ തന്നെ ദന്താശുപത്രി നടത്തുന്ന ഡോ. ബിനു ഫിലിപ്പ് കായംമാക്കലിന് വാടകയ്ക്ക് മുറി കൊടുത്തപ്പോള്‍ 840 ചതുരശ്ര അടിക്കാണ് എഗ്രിമെന്റ് വച്ചിരുന്നത്. 2012 ലായിരുന്നു ഇത്. എന്നാല്‍ അന്നുമുതല്‍ 880 ചതുരശ്ര അടിക്കുള്ള വാടക ഡോക്ടറില്‍ നിന്ന് ഈടാക്കുകയും ചെയ്തു. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഇത് തുടരുകയായിരുന്നു. ഇതുസംബന്ധിച്ച് ഡോ. ബിനു നഗരസഭാ അധികാരികള്‍ക്ക് പലതവണ പരാതികള്‍ നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ ഓംബുഡ്‌സ്മാനെ സമീപിക്കുകയും ഡോ. ബിനുവിന്റെ സ്ഥാപനം അളന്ന് അളവുരേഖപ്പെടുത്താനും ഡോക്ടറുടെ വാദങ്ങള്‍ നഗരസഭാ കൗണ്‍സില്‍ കേള്‍ക്കാനും ഓംബുഡ്‌സ്മാന്‍ ആവശ്യപ്പെട്ടു. 

ഇതേ തുടര്‍ന്ന് നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോമിന്റെ നേതൃത്വത്തില്‍ ഡോ. ബിനുവിന്റെ ദന്താശുപത്രിയിലെത്തി പുറമെയുള്ള അളവെടുത്തു. ഇതാകട്ടെ 978 ചതുരശ്ര അടി വരുന്നുമുണ്ട്. ഇതേ തുടര്‍ന്ന് ഡോ. ബിനുവില്‍ നിന്ന് കൂടുതല്‍ വാടക ഈടാക്കണമെന്ന കുറിപ്പോടെ സെക്രട്ടറി ഇന്നലത്തെ കൗണ്‍സില്‍ യോഗത്തില്‍ ഇത് അജണ്ടയായി വച്ചു.

840 ചതുരശ്ര അടിക്ക് എഗ്രിമെന്റ് വച്ചിട്ട് ഡോക്ടറില്‍ നിന്നും കൂടുതല്‍ തുക ഈടാക്കാനുള്ള സെക്രട്ടറിയുടെ നീക്കം ശരിയല്ലെന്നും ഇതില്‍ തങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ടെന്നും ഭരണ പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. തെറ്റായ തീരുമാനം എത്രയുംവേഗം തിരുത്തണമെന്ന് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.


വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത് ഭരണപക്ഷത്തെ ബിനു പുളിക്കക്കണ്ടം

ഭരണപക്ഷത്തെ അഡ്വ. ബിനു പുളിക്കക്കണ്ടമാണ് ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി ആദ്യമെഴുന്നേറ്റത്. നഗരസഭയുടെ കെട്ടിടത്തില്‍ സ്ഥാപനം നടത്തുന്ന വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരെ ഇങ്ങനെ ദ്രോഹിക്കരുതെന്ന് ഭരണപക്ഷത്തെ ബൈജു കൊല്ലംപറമ്പിലും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സാവിയോ കാവുകാട്ടും ഷാജു തുരുത്തനും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ വി.സി. പ്രിന്‍സും ജിമ്മി ജോസഫും ഇക്കാര്യത്തോട് യോജിച്ചു. നീന ചെറുവള്ളില്‍, ലീന സണ്ണി തുടങ്ങിയ ഭരണപക്ഷ കൗണ്‍സിലര്‍മാരും സെക്രട്ടറിയുടെ ഈ നടപടി ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയും ഇക്കാര്യത്തിലുള്ള അതൃപ്തി രേഖപ്പെടുത്തയതോടെ സെക്രട്ടറി ഒറ്റപ്പെട്ടു. തന്റേതായ കുറെ വാദഗതികള്‍ നിരത്താന്‍ സെക്രട്ടറി ജൂഹി മരിയ ടോം എഴുന്നേറ്റെങ്കിലും ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ശക്തമായ എതിര്‍പ്പ് മൂലം ഒന്നും മിണ്ടാനായില്ല. 




സി.പി.എം. പ്രതിനിധികള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു

തോന്നിവാസമുള്ള വാടക ഈടാക്കിയ വിഷയത്തില്‍ ഭരണപക്ഷത്തെ സി.പി.എം. അംഗങ്ങളായ അഡ്വ. ബിനു പുളിക്കക്കണ്ടവും ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയുമായി രൂക്ഷമായ വാക്കുതര്‍ക്കവുമുണ്ടായി. ധൃതി പിടിച്ചുള്ള ചെയര്‍പേഴ്‌സണിന്റെ പോക്ക് ശരിയല്ലെന്ന് അഡ്വ. ബിനു തുറന്നടിച്ചു.

ഈ വിഷയം നാളെ വീണ്ടും അടിയന്തിര കൗണ്‍സില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ അറിയിച്ചതോടെയാണ് ബഹളം ഒതുങ്ങിയത്. ചര്‍ച്ചകളില്‍ പ്രൊഫ. സതീശ് ചൊള്ളാനി, വി.സി. പ്രിന്‍സ്, സിജി ടോണി, ജിമ്മി ജോസഫ്, സാവിയോ കാവുകാട്ട്, ആന്റോ ജോസ് പടിഞ്ഞാറേക്കര, ലീന സണ്ണി, ഷാജു തുരുത്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments