ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹ യജ്ഞവും നവരാത്രി മഹോത്സവവും 14 ന് ആരംഭിക്കും.
വൈകിട്ട് 7 ന് കൃഷ്ണമയാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ നവാഹയജ്ഞത്തിന് തിരിതെളിക്കും. ഇടവെട്ടി പി.എസ്. ഗോപാലകൃഷ്ണനാണ് യജ്ഞാചാര്യന്‍. ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. എന്‍.കെ. മഹാദേവന്‍ അദ്ധ്യക്ഷത വഹിക്കും.
15 ന് രാവിലെ 7 ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, തുടര്‍ന്ന് പാരായണം. വൈകിട്ട് ദീപാരാധന, ഭജന. എല്ലാ ദിവസവും രാവിലെ മഹാസാരസ്വതഘൃതസേവയുമുണ്ട്.
21-ാം തീയതി വരെ ഈ പരിപാടികള്‍ തുടരും. 22 ന് ദുര്‍ഗ്ഗാഷ്ടമി, ദുര്‍ഗ്ഗാപൂജ, പ്രഭാഷണം, പൂജവയ്പ്പ്. 23 ന് മഹാനവമി പൂജ, 9.30 ന് കുമാരി പൂജ.
24 ന് രാവിലെ 7 മുതല്‍ വിജയദശമി, വിദ്യാരംഭം, പൂജയെടുപ്പ്, 9 ന് നൃത്തസംഗീത ആരാധന, 1 മണിക്ക് മഹാപ്രസാദമൂട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍.





0 Comments