ആഗോള സഭാ സിനഡില്‍ കേരളത്തില്‍ നിന്ന് അഞ്ച് പ്രതിനിധികള്‍




ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചുചേര്‍ത്ത പതിനാറാമത് ആഗോള സഭാ സിനഡില്‍ കേരളത്തില്‍ നിന്ന് അഞ്ച്‌പേര്‍ പങ്കെടുക്കും. 

സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി, ലത്തീന്‍ സഭയെ പ്രതിനിധീകരിച്ച് ഡോ. അലക്‌സ് വടക്കുംതല, സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ്, തിയോളജി പ്രതിനിധിയായി ആര്‍ച്ച്ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നിവരാണ് സംഘത്തിലുള്ളത്.

2021 ഒക്ടോബര്‍ 10-ാംതിയതി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാനമധ്യേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സിനഡുസമ്മേളനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2023 ഒക്ടോബര്‍ 4 മുതല്‍ 29 വരെ വത്തിക്കാനില്‍ നടക്കുന്ന ആദ്യ സമ്മേളനത്തില്‍ വോട്ടവകാശമുള്ള 363 അംഗങ്ങളാണ് പങ്കെടുക്കുന്നത്. 


 

2024 ഒക്ടോബറിലെ രണ്ടാം സമ്മേളനത്തോടുകൂടിയാണ് മൂന്ന് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഗോള സഭാ സിനഡ് സമാപിക്കുക. ചരിത്രത്തില്‍ ആദ്യമായി മെത്രാന്‍ സിനഡിന്റെ ആദ്യ സെഷനില്‍ അഞ്ചു സന്യസ്തരും മെമ്പര്‍മാരായി പങ്കെടുക്കും.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments