ശുദ്ധജല വിതരണ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പാക്കാന്‍ സാധിക്കുന്നു : മന്ത്രി റോഷി അഗസ്റ്റിന്‍




നഗരപ്രദേശങ്ങളില്‍ അമൃത് പദ്ധതിയും ഗ്രാമീണമേഖലയില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കാന്‍ കേരളത്തിന് സാധിക്കുന്നുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. 

തൊടുപുഴയില്‍ അമൃത് 2.0 സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നഗരസഭയിലെ 35 വാര്‍ഡുകളിലും കുടിവെള്ളക്ഷാമം നേരിടുന്ന എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷനുകള്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാഞ്ഞിരംപാറ മുതലാക്കോടത്ത് നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.



9.64 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിരിക്കുന്നത്. 2000 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കുന്ന പദ്ധതി നാല് പാക്കേജുകളായാണ് നടപ്പിലാക്കുക. 13-ാം വാര്‍ഡിലെ ഇടികെട്ടിപ്പാറ, 11-ാം വാര്‍ഡിലെ കാഞ്ഞിരംപാറ എന്നിവിടങ്ങളിലായി ടാങ്കുകളുടെ നിര്‍മ്മാണവും പൈപ്പിടലും ഒരേ സമയം നടപ്പിലാക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തിലെ 87 നഗരസഭകളിലെയും 6 കോര്‍പറേഷനുകളിലെയും മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ അമൃത് 2.0 കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചത്.

നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി, കൗണ്‍സില്‍ അംഗങ്ങളായ കെ ദീപക്, ഷീജ ഷാഹുല്‍, എം എ കരീം, ബിന്ദു പത്മകുമാര്‍, പി ജി രാജശേഖരന്‍, മാത്യു ജോസഫ്, കേരള വാട്ടര്‍ അതോറിറ്റി തൊടുപുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജതീഷ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments