'നായകന്റെ മടിയിലിരുന്ന് ഐസ്‌ക്രീം കഴിക്കാന്‍ പറഞ്ഞു, ശോഭനയ്ക്കും ഇതേ അനുഭവമുണ്ടായി': സുഹാസിനി


80കളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഇഷ്ട നായികയായിരുന്നു സുഹാസിനി. മലയാളത്തില്‍ നിരവധി ശക്തമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. 

അതുപോലെ തന്റെ നിലപാടുകള്‍ തുറന്നു പറയാനും സുഹാസിനി മടിക്കാറില്ല. സിനിമ സെറ്റില്‍ തനിക്ക് നേരിട്ട മോശം അനുഭവലത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നായക നടന്റെ മടിയിലിരുന്ന് ഐസ്‌ക്രീം കഴിക്കാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ താന്‍ വിസമ്മതിച്ചു എന്നുമാണ് സുഹാസിനി പറയുന്നത്.


പ്രമുഖനായ നടനൊപ്പമുള്ള സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. എന്നോട് നായക നടന്റെ മടിയില്‍ ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു. 1981കാലമാണ്. ഇത് ഇന്ത്യയാണ് പാര്‍ക്കില്‍ വച്ച് ഒരു സ്ത്രീയും പുരുഷന്റെ മടിയില്‍ ഇരിക്കില്ല. ഞാനും ഇരിക്കില്ല. സുഹാസിനി പറഞ്ഞു.


നടന്റെ മടിയില്‍ ഇരുന്ന് അദ്ദേഹം ഐസ്‌ക്രീം കഴിക്കുകയും തന്നെ കഴിപ്പിക്കുകയും ചെയ്യുന്നതാണ് സീന്‍. നടന്‍ കഴിച്ചതിന്റെ ബാക്കി കഴിക്കില്ല എന്ന് പറഞ്ഞപ്പോള്‍ സംവിധായകന്‍ ഞെട്ടിപ്പോയെന്നാണ് സുഹാസിനി പറയുന്നത്. പുതിയൊരു ഐസ് ക്രീം കൊണ്ടുവരാന്‍ ഞാന്‍ പറയുന്നത് കേട്ട് സംവിധായകന്‍ ഞെട്ടിപ്പോയി. ഞാന്‍ പറയാന്‍ പാടില്ലാത്തത് എന്തോ പറഞ്ഞത് പോലെ. നിങ്ങള്‍ നിരസിക്കുകയാണോ എന്ന് ചോദിച്ചപ്പോള്‍, അത് ഞാന്‍ തൊടില്ലെന്ന് തന്നെ തീര്‍ത്തു പറഞ്ഞു.


നടി ശോഭനയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും സുഹാസിനി വ്യക്തമാക്കി. തന്റെ അടുത്ത സുഹൃത്ത് നടി ശോഭനയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും സുഹാസിനി പറയുന്നുണ്ട്. ഒരു സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് ശോഭന തീര്‍ത്തു പറഞ്ഞു. അപ്പോള്‍ സംവിധായകന്‍ ശോഭനയോട് ചോദിച്ചത് നീയെന്താണ് സുഹാസിനി ആണെന്നാണോ വിചാരം എന്നാണ്. 

സിനിമയില്‍ ഇനിയും സുഹാസിനിമാരും ശോഭനമാരും ഉണ്ടാകണമെന്നും താരം കൂട്ടിച്ചേര്‍ത്തു. സതേണ്‍ റൈസിംഗ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുഹാസിനി.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments