കാവുങ്കല്‍ കുടുംബയോഗം അഞ്ചാമത് വാര്‍ഷികം നടത്തി
കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പികാന്‍ കുടുംബ യോഗങ്ങളുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയാണെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം പറഞ്ഞു.
കാവുങ്കല്‍ കുടുംബയോഗത്തിന്റെ 5 ആമത് വാര്‍ഷികം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സ്ഥലങ്ങളിലുള്ള ബന്ധുജനങ്ങള്‍ ഒത്തുകൂടുമ്പോഴാണ് ബന്ധങ്ങളുടെ ആഴങ്ങള്‍ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കൊള്ളുന്ന വെയിലാണ് നാളെയുടെ തണലെന്ന് പറയുന്നതുപോലെ കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ ഇന്ന് തുടങ്ങി വയ്ക്കുന്ന പ്രവര്‍ത്തികളെല്ലാം പിന്‍ തലമുറക്കാര്‍ ഈ നാടിന്റെ മണ്ണില്‍ വളര്‍ന്ന് വരുമ്പോള്‍ നാടിനും സമൂഹത്തിനും നല്‍കുന്ന വെളിച്ചമാണ് കുടുംബയോഗങ്ങളുടെ വിജയമെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം പറഞ്ഞു. യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടുംബയോഗം പ്രസിഡന്റ് വിശ്വന്‍ രാമപുരം അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി. യോഗം ശാഖാ പ്രസിഡന്റ് സുകുമാരന്‍ പെരുമ്പ്രായില്‍, സെക്രട്ടറി സുധാകരന്‍ വാളിപ്ലാക്കല്‍, സാബു കരിപ്പാടം, അനില്‍ പാലകര, രാജേഷ് മുട്ടുചിറ, ബാബു വേലംതുരുത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു.
70 12 23 03 34
.jpg)


0 Comments